ലോകനാർകാവ്(കോഴിക്കോട്): ജീവൻരക്ഷാ പരിശീലനക്ലാസിൽ പഠിച്ചത് വെറുതേയായില്ല. കൺമുന്നിൽ ഒരു യുവതി കുഴഞ്ഞുവീണ് ബോധംപോയപ്പോൾ, മടിച്ചുനിൽക്കാതെ അവരെ നിലത്തുകിടത്തി സി.പി.ആർ. (കൃത്രിമശ്വാസം) നൽകി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നിരിക്കുകയാണ് ലോകനാർകാവിലെ വടക്കേ പുതിയോട്ടിൽ അമൃതയും കൂട്ടുകാരി ഷിംനാ ശ്രീജേഷും. To advertise here, രണ്ടുപേരും പുതിയാപ്പ് മാക്കൂൽപ്പീടികയിൽനിന്ന് സാധനങ്ങൾവാങ്ങി മടങ്ങുമ്പോഴാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഒരു യുവതി അസ്വാസ്ഥ്യം പ്രകടിപ്പിച്ച് കുഴഞ്ഞുവീഴുന്നത് ഷിംന കാണുന്നത്. ഓടിയെത്തിയ ഷിംന ആ യുവതിയെ വീഴാതെ താങ്ങിപ്പിടിച്ചു. റോഡരികിൽവെച്ചുതന്നെ അമൃത യുവതിക്ക് സി.പി.ആർ. നൽകി. രണ്ടാംറൗണ്ടിൽ യുവതിക്ക് ശ്വാസം തിരിച്ചുകിട്ടുകയും ബോധംതെളിയുകയും ചെയ്തു. ആംബുലൻസിൽ യുവതിയോടൊപ്പം രണ്ടുപേരും ആശുപത്രിയിലേക്ക്. യുവതി ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന് ഉറപ്പായശേഷം അവരെ ബന്ധുക്കളെ ഏൽപ്പിച്ചിട്ടാണ് രണ്ടുപേരും ആശുപത്രിവിട്ടത്. മാക്കൂൽപ്പീടിക സ്വദേശിനിയാണ് യുവതി. അടിയന്തര ജീവൻരക്ഷാ പരിശീലന ക്ലാസിൽ പങ്കെടുത്ത് പലവട്ടം ഡമ്മിയുപയോഗിച്ച് സി.പി.ആർ. ചെയ്യുന്നത് അമൃത പരിശീലിച്ചിരുന്നു. ഈ ആത്മവിശ്വാസംകൊണ്ടുമാത്രമാണ് സമയോചിതമായി ഇടപെടാൻ സാധിച്ചത്. റെയിൽവേ ജീവനക്കാരിയായ അമൃതയെയും നടക്കുതാഴ മാപ്പിള യു.പി. സ്‌കൂൾ അധ്യാപികയായ ഷിംനയെയും ആശുപത്രിയിൽ ഡോക്ടർമാരും പിന്നീട് ധ്വനി റെസിഡന്റ്സ് അസോസിയേഷനും അനുമോദിച്ചു. Content Highlights: Immediate application of CPR training saved a life., Amritha and Shimna demonstrated exemplary presence of mind., The incident highlights the importance of emergency medical training for the public., Swift action led to the successful recovery of the collapsed woman. Published: 14 Mar 2026, 08:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പരിശീലനക്ലാസിൽ പഠിച്ചത് വെറുതേയായില്ല; കുഴഞ്ഞുവീണ യുവതിക്ക് CPR നൽകി അമൃത, തിരികെ ജീവിതത്തിലേക്ക്
M
MathrubhumiSource Link
about 2 months ago