പരിഷത്ത് നാടകയാത്രാപര്യടനം

പരിഷത്ത് നാടകയാത്രാപര്യടനം

M
MathrubhumiSource Link
മലപ്പുറം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാടകയാത്ര ജില്ലയിൽ പര്യടനം ആരംഭിച്ചു. എം.എം. സചീന്ദ്രൻ രചനയും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ച ‘ഇന്ത്യയുടെ ഉപ്പ്‌’നാടകം ചൊവ്വാഴ്ച പൊന്നാനി, കുറ്റിപ്പുറം മേഖലകളിലാണ് അവതരിപ്പിച്ചത്. കുറ്റിക്കാട്, ചെറുവായിക്കര, നടുവട്ടം, കാടാമ്പുഴ എന്നിവിടങ്ങളിൽ നാടകയാത്രയ്ക്ക് സ്വീകരണംനൽകി. To advertise here, വിവിധ കേന്ദ്രങ്ങളിൽ പൊന്നാനി നഗരസഭാധ്യക്ഷ സി.വി. സുധ, പരിഷത്ത് ജില്ലാ സെക്രട്ടറി വി. രാജലക്ഷ്മി, ജില്ലാ പ്രസിഡന്റ് വി.ആർ. പ്രമോദ്, ജിജി വർഗീസ്, അഡ്വ. കെ. വിജയൻ, പി. സജിൻ എന്നിവർ വിശദീകരണം നടത്തി. ഇന്ത്യയും കേരളവും അഭിമുഖീകരിക്കുന്ന വർത്തമാനകാല വെല്ലുവിളികൾ ചർച്ചയാക്കുന്ന ജനസംവാദകാംപെയ്‌നിന്റെ ഭാഗമായി പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാടകയാത്ര നടക്കുന്നത്. ആർ.കെ. താനൂർ, സുധാകരൻ ചൂലൂർ, അഭിരാമി, വിഷ്ണു എലവഞ്ചേരി എന്നിവരാണ് അഭിനേതാക്കൾ. ബുധനാഴ്ച രാവിലെ കുറ്റിപ്പുറം, തിരൂർ മേഖലകളിലും വൈകീട്ട് മൂന്നിന് പുല്ലൂർ, അഞ്ചിന് ആലുങ്ങൽ, രാത്രി ഏഴിന് പുറത്തൂർ പര്യടനം നടക്കും. Published: 25 Mar 2026, 02:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പരിഷത്ത് നാടകയാത്രാപര്യടനം — Mathrubhumi | Boolokam | Boolokam