ഷാർജ : 'നമ്മുടെ ശൈത്യകാലം: സുസ്ഥിരതയും പുഞ്ചിരിയും' എന്ന പ്രമേയത്തിൽ അൽ ഹംരിയ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി അവബോധം സംഘടിപ്പിച്ചു. അൽ ഹംരിയ മരുഭൂമികൾ സന്ദർശിക്കുന്നവരിലായിരുന്നു മുനിസിപ്പാലിറ്റിയുടെ ഫീൽഡ് അവബോധ കാംപയ്ൻ. ശൈത്യകാലത്ത് മരുഭൂമികളിൽ കൂടുതൽ സന്ദർശകർ എത്തുന്നതിനാലാണ് പ്രത്യേക കാംപെയ്ൻ സംഘടിപ്പിച്ചത്. To advertise here, പരിസ്ഥിതി സംരക്ഷണവും അവയുടെ സ്വാഭാവിക ഘടകങ്ങൾക്ക് പ്രതികൂലമാകുന്നതിനെ പ്രതിരോധിക്കാനും കൂടിയായിരുന്നു മുനിസിപ്പാലിറ്റി കാംപെയ്ൻ സംഘടിപ്പിച്ചത്. പൊതുശുചിത്വം പാലിക്കുക, സസ്യജാലങ്ങൾ സംരക്ഷിക്കുക, മികച്ച പരിസ്ഥിതി രീതികൾ പിന്തുടരുക തുടങ്ങിയവയായിരുന്നു അധികൃതർ കാംപെയ്നിലൂടെ സന്ദർശകരിലെത്തിച്ചത്. ഭാവി തലമുറകൾക്കായി പ്രകൃതിദത്ത സ്ഥലങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനും ബോധവത്കരണം ലക്ഷ്യമിടുന്നു. വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി മാർഗനിർദേശങ്ങളും സന്ദർശകർക്ക് നൽകി. പരിസ്ഥിതി സന്ദേശങ്ങൾ പ്രചരിപ്പിക്കാനും ഉത്തരവാദിത്വത്തോടെ വിനോദയാത്രകൾ സംഘടിപ്പിക്കാനും നിർദേശിച്ചു. പരിസ്ഥിതി സംരക്ഷണവും കമ്യൂണിറ്റി പങ്കാളിത്തം വർധിപ്പിക്കുകയുമാണ് കാംപെയ്ൻ ലക്ഷ്യമെന്ന് അൽ ഹംരിയ മുനിസിപ്പാലിറ്റി ഡയറക്ടർ മുബാറക് റാഷിദ് അൽ ഷംസി പറഞ്ഞു. പാരിസ്ഥിതിക പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ജീവിത നിലവാരമുയർത്താനും സമൂഹത്തിൽ പോസിറ്റീവ് ആശയവിനിമയവും പരിഷ്കൃത സമീപനങ്ങളും ബോധവത്കരണ സന്ദേശങ്ങളിൽ മുനിസിപ്പാലിറ്റി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. Published: 04 Jan 2026, 01:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
