അബുദാബി : അബുദാബിയുടെ പരിസ്ഥിതി സൗഹൃദ ഗതാഗതമായ ഗ്രീൻ ബസുകൾ ഇതുവരെ പിന്നിട്ടത് 13 ലക്ഷം കിലോമീറ്റർ ദൂരം. 2024-ൽ പ്രവർത്തനമാരംഭിച്ച ശേഷമാണ് ഇത്രയും കിലോമീറ്റർ ഗ്രീൻ ബസുകൾ സഞ്ചരിച്ചത്. അബുദാബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പിന്റെ നിയന്ത്രണത്തിലാണ് മൊബിലിറ്റി ഗ്രീൻ ബസുകൾ. അന്തരീക്ഷ മലിനീകരണം കുറച്ചുകൊണ്ട് സ്മാർട്ട് യാത്രാസംവിധാനം ഒരുക്കുകയായിരുന്നു അധികൃതർ. ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യയും വൈദ്യുതോർജവും ഉപയോഗിച്ചാണ് ഇത്തരം ബസുകൾ സർവീസ് നടത്തുന്നത്. എമിറേറ്റിൽ ഗ്രീൻ ബസുകൾക്ക് ഇതിനകം വലിയ സ്വീകാര്യതയും ലഭിച്ചുകഴിഞ്ഞു. യു.എ.ഇ.യുടെ നെറ്റ് സീറോ 2050 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നേരിട്ട് പിന്തുണയ്ക്കുന്നതാണ് ക്ലീൻ സാങ്കേതികവിദ്യയിലുള്ള സംരംഭമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ഹമദ് അൽ ഗഫ്‌ലി പറഞ്ഞു. To advertise here, വെള്ളിയാഴ്ച ലോക പൊതുഗതാഗത ദിനത്തോടനുബന്ധിച്ച് ജീവനക്കാർക്കുവേണ്ടി 'പബ്ലിക് ട്രാൻസ്പോർട്ട് ടു വർക്ക്' എന്ന പ്രമേയത്തിൽ നൂതന സംരംഭത്തിനും അബുദാബി മൊബിലിറ്റി തുടക്കമിട്ടു. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് (യു.ഐ.ടി.പി.) സംഘടിപ്പിച്ച ഗതാഗത ദിനാഘോഷത്തിന്റെ ഭാഗമായിരുന്നു സംരംഭം. ലോകമെങ്ങുമുള്ള നഗരങ്ങളെ പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. അതുവഴി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും യാത്രകൾക്കായി പൊതുഗതാഗതത്തെ ആശ്രയിക്കാനും സാഹചര്യമുണ്ടാകും. അന്തരീക്ഷമലിനീകരണം കുറച്ചുകൊണ്ട് സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കപ്പെടുകയുംചെയ്യും. കൂടാതെ ദൈനംദിന യാത്രകൾക്കായി പൊതുഗതാഗതം ഉപയോഗിക്കാൻ ജീവനക്കാർക്ക് പ്രചോദനമാവുകയും ചെയ്യും. അതിന്റെ ഭാഗമായി കൂടുതൽ മൊബിലിറ്റി ഗ്രീൻ ബസുകൾ വർഷംതോറും അബുദാബി മുനിസിപ്പാലിറ്റി, ഗതാഗതവകുപ്പ് പുറത്തിറക്കും. Published: 19 Apr 2026, 01:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പരിസ്ഥിതി സൗഹൃദ ബസുകൾ പിന്നിട്ടത് 13 ലക്ഷം കിലോമീറ്റർ
M
MathrubhumiSource Link
21 days ago