പരിഹരിക്കാതെ ചെക്യോട്ടുവയൽ മാലിന്യപ്രശ്നം

പരിഹരിക്കാതെ ചെക്യോട്ടുവയൽ മാലിന്യപ്രശ്നം

M
MathrubhumiSource Link
മട്ടന്നൂർ : നഗരത്തിൽനിന്ന് ഒഴുകിയെത്തുന്ന മലിനജലം മൂലം ദുരിതമനുഭവിക്കുന്ന ചെക്യോട്ടുവയലിലെ താമസക്കാർക്ക് ഇനിയും പ്രശ്നപരിഹാരമായില്ല. മലിനജലം കലർന്ന് കുടിവെള്ളം മലിനമാകുന്നതും കൊതുകുശല്യവും മൂലം 30 വർഷത്തോളമായി ഇവർ പ്രയാസത്തിലാണ്. വാഗ്ദാനങ്ങൾക്ക് പഞ്ഞമൊന്നുമില്ലെങ്കിലും മലിനജലം ഒഴുക്കിവിടുന്നത് തടയാൻ നടപടിയില്ല. To advertise here, നഗരത്തിലെ ഹോട്ടലുകളിൽനിന്നുംമറ്റും ഓവുചാലിലൂടെ ഒഴുകിയെത്തുന്ന മലിനജലമാണ് ചെക്യോട്ടുവയലിൽ കെട്ടിക്കിടക്കുന്നത്. 15-ലധികം വീട്ടുകാരാണ് ഇതുമൂലം ദുരിതത്തിലുള്ളത്. മലിനജലം കിണറുകളിലേക്ക് ഇറങ്ങി കുടിവെള്ളം ഉപയോഗശൂന്യമായി. മറ്റ്‌ വീടുകളിൽനിന്നാണ് ചില വീട്ടുകാർ വെള്ളം കൊണ്ടുവരുന്നത്. ദുർഗന്ധവും കൊതുകുശല്യവും മൂലം വൈകീട്ടായാൽ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മലിനജലം കെട്ടിക്കിടക്കുന്നതിനാൽ സ്ഥലത്തെ കാർഷികവിളകൾ നശിച്ചുപോകുകയാണ്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയെല്ലാം കൃഷിചെയ്തിരുന്ന ഇടമാണിത്. മുമ്പ് നല്ലതോതിൽ നെൽക്കൃഷിയും ചെയ്തിരുന്നു. ഇവിടെ മലിനജലം കെട്ടിക്കിടന്ന് കൃഷിചെയ്യാൻ കഴിയുന്നില്ല. നഗരസഭയുടെ ആദ്യ ഭരണസമിതിയുടെ കാലം മുതൽ ദ്രവമാലിന്യ സംസ്കരണ പദ്ധതിക്ക് നീക്കംനടത്തുന്നുണ്ടെങ്കിലും ഇനിയും യാഥാർഥ്യമായിട്ടില്ല. ഏറെ നാളായി പദ്ധതി സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ദ്രവമാലിന്യ സംസ്കരണ പ്ലാന്റിനുള്ള ടെൻഡർ നടപടി ആയതായാണ് നഗരസഭാ അധികൃതർ പറയുന്നത്. മലിനജലം ഒഴുകുന്ന ഓവുചാലിന്റെ കോൺക്രീറ്റ് പ്രവൃത്തി നഗരസഭ അടുത്തിടെ നടത്തിയിരുന്നു. എന്നാൽ ഇത് പൂർണമായിട്ടില്ല. ഉറവിട മാലിന്യസംസ്‌ക്കരണം നടപ്പാക്കിയിട്ടും ഓവുചാലിലേക്ക് മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുക്കാനും അധികൃതർ തയ്യാറാകുന്നില്ല. രാഷ്ട്രീയ പാർട്ടികളും പരിസ്ഥിതി പ്രവർത്തകരും മറ്റും പലതവണ വിഷയം ഉയർത്തി നഗരസഭാ ഓഫീസിലേക്ക് പ്രക്ഷോഭങ്ങൾ നടത്തുകയും അധികൃതർക്ക് നിവേദനം നൽകുകയുംചെയ്തതാണ്. എന്നാൽ ചെക്യോട്ടുവയലുകാരുടെ പ്രശ്നത്തിന് ശാശ്വതപരിഹാരം ഇപ്പോഴും അകലെയാണ്. ദ്രവമാലിന്യ സംസ്കരണ പ്ലാന്റിനൊപ്പം മലിനജലം ശേഖരിച്ച് സംസ്കരിക്കാനുള്ള മൊബൈൽ ട്രീറ്റ്‌മെന്റ് യൂണിറ്റും സ്ഥാപിക്കുമെന്ന് ഇത്തവണ നഗരസഭാ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ പൂർത്തായായാൽ എങ്കിലും മാലിന്യപ്രശ്നം ഒഴിയുമെന്നാണ് പ്രതീക്ഷ. 'മൂന്നു മാസത്തിനകം പരിഹാരം കാണും' :ചെക്യോട്ടുവയലിലെ മാലിന്യപ്രശ്‌നത്തിന് മൂന്നു മാസത്തിനകം പരിഹാരം കാണുമെന്ന് നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് അറിയിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലുടമകളുടെയും പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തു. ഓവുചാലിലേക്ക് മലിനജലം ഒഴുക്കുന്ന ഹോട്ടലുകൾക്കെതിരെ അടച്ചുപൂട്ടുന്നത് ഉൾപ്പടെ കർശന നടപടി സ്വീകരിക്കും. ദ്രവമാലിന്യ സംസ്‌ക്കരണ പ്ലാന്റ് എത്രയും വേഗം യാഥാർഥ്യമാക്കുമെന്നും ഒന്നരക്കോടി രൂപ ചെലവിൽ മൊബൈൽ ട്രീറ്റ്‌മെന്റ് യൂണിറ്റ് നിർമിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രതിനിധികളും നഗരസഭാ അധ്യക്ഷനെ കണ്ട് ചർച്ച നടത്തി. മണ്ഡലം പ്രസിഡന്റ് എ.കെ. രാജേഷ്, കൗൺസിലർമാരായ പി. രാഘവൻ, ടി. സുജിത, പി.വി. ധനലക്ഷ്മി, ടി. ദിനേശൻ, കെ. മനീഷ് എന്നിവർ പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പരിഹരിക്കാതെ ചെക്യോട്ടുവയൽ മാലിന്യപ്രശ്നം — Mathrubhumi | B… | Boolokam