പറക്കുളം ജനകീയസമിതി സത്യാഗ്രഹികളെ ആദരിച്ചു

പറക്കുളം ജനകീയസമിതി സത്യാഗ്രഹികളെ ആദരിച്ചു

M
MathrubhumiSource Link
കൊട്ടിയം : ദേശീയപാത 66-ന്റെ അശാസ്ത്രീയ നിർമാണത്തിനും ഉദ്യോഗസ്ഥരുടെ നിസ്സംഗതയ്ക്കുമെതിരേ പറക്കുളം ജനകീയസമിതി നടത്തുന്ന സമരം 100 ദിവസം പൂർത്തിയായ ചൊവ്വാഴ്ച ഇതുവരെ നിരാഹാരസമരം അനുഷ്ഠിച്ചവരെ സമരപ്പന്തലിൽ ആദരിച്ചു. പറക്കുളംഭാഗത്ത് മൺമതിൽ കൊണ്ട് കെട്ടിയുയർത്തിയ ഉയരപ്പാതയിൽ അപകടകരമായവിധം വിള്ളലുണ്ടാകുകയും ആർ.ഇ. വാൾ പല ഭാഗത്തും പുറത്തേക്ക് തള്ളി വലിയ അപകടഭീഷണിയിൽ ആയതോടെയാണ് നാട്ടുകാർ സംഘടിച്ച് റിലേ നിരാഹാര സത്യാഗ്രഹം തുടങ്ങിയത്. പറക്കുളത്തും കൊട്ടിയം ടൗണിലും നിലനിൽക്കുന്ന സുരക്ഷാഭീഷണിയെക്കുറിച്ച് കൊട്ടിയം എസ്.എച്ച്.ഒ. പോലീസ് കമ്മിഷണർക്ക് റിപ്പോർട്ടും നൽകിയിട്ടുണ്ട്. ചാറ്റൽമഴയിൽപോലും ടൗണിലെ മഴവെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് പറക്കുളത്താണ്. വരാനിരിക്കുന്ന മൺസൂൺകാലം അപകടസാധ്യത ഏറെയെന്നാണ് നാട്ടുകാർ പറയുന്നത്. അപകടകരമായ മൺമതിൽ പൊളിച്ചുമാറ്റി വയഡക്ട് നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. To advertise here, Published: 01 Apr 2026, 01:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പറക്കുളം ജനകീയസമിതി സത്യാഗ്രഹികളെ ആദരിച്ചു — Mathrubhumi |… | Boolokam