പറക്കോട്-ചിരണിക്കൽ റോഡുപണി തുടങ്ങി

പറക്കോട്-ചിരണിക്കൽ റോഡുപണി തുടങ്ങി

ടാറിങ് വേഗത്തിൽ വേണമെന്ന് ആവശ്യം To advertise here, പറക്കോട് : പറക്കോട്-ചിരണിക്കൽ റോഡിന്റെ നിർമാണം തുടങ്ങി. ആദ്യഘട്ടമായി റോഡിന്റെ ഇരുവശത്തുമുള്ള ഓടയുടെ നിർമാണമാണ് ആരംഭിച്ചത്. ഇതുകഴിയുന്നതോടെ ടാറിങ് ആരംഭിക്കും. പൊതുമരാമത്ത്-ജല അതോറിറ്റി വകുപ്പ് തർക്കമാണ് പൊളിച്ചിട്ടിട്ടും പണികൾ നടക്കാത്തതിന് കാരണമായത്. ഇതുകാരണം മാസങ്ങളായി പറക്കോട്-ചിരണിക്കൽ റോഡിൽ കൂടിയുള്ള യാത്ര ദുരിതത്തിലായിരുന്നു. കൂടാതെ റോഡിൽ പൊടിശല്യവും. റോഡരികിലെ മിക്കവീടുകളുടെ ജനാലകൾ തുറന്നിട്ടുതന്നെ മാസങ്ങളായി. വ്യാപാര സ്ഥാപനങ്ങളുടെ മുൻവശം മിക്കതും ടാർപ്പകൾ കൊണ്ട് മറച്ചിരിക്കുകയാണ്. കുട്ടികൾ ഈ പൊടികൾക്കിടയിലൂടെയാണ് സ്കൂളിൽ പോകുന്നത്. ഇതിനുപരിഹാരം കാണാൻ എത്രയുംവേഗം റോഡ് ടാറിങ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തർക്കത്തിൽ മുടങ്ങി കുടിവെള്ള വിതരണത്തിനായി പൈപ്പിടാൻ എടുത്ത റോഡിന്റെ ഇരുഭാഗത്തേയും കുഴി കൃത്യമായി മണ്ണിട്ട് നിരപ്പാക്കി നൽകിയില്ല എന്നതായിരുന്നു റോഡ് ടാറിങ് വൈകിപ്പിച്ചത്.പറക്കോട്- ചിരണിക്കൽ റോഡുപണിയുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിച്ചപ്പോൾ മുതൽ പൊതുമരാമത്തും ജല അതോറിറ്റിയും തമ്മിൽ തർക്കമായിരുന്നു. പൊതുമരാമത്ത് പൈപ്പിടാതെ ആദ്യംതന്നെ റോഡുപണിയുടെ ഭാഗമായി കലുങ്കുപണി ആരംഭിച്ചു. റോഡിന്റെ ഒരുഭാഗം പൊളിക്കുകയും ചെയ്തു. പൈപ്പിടാതെയുള്ള റോഡുപണി നട്ടുകാർ തടഞ്ഞു. റോഡിലെ ടാറിങ് ആദ്യം നടക്കുകയും പിന്നീട് പൈപ്പിടീലും എന്നതായിരുന്നു പൊതുമരാമത്തിന്റെ പദ്ധതി. എന്നാൽ പൈപ്പ് ഇടാൻ തയ്യാറായിട്ടും പൊതുമരാമത്ത് അനുവദിക്കുന്നില്ല എന്നതായിരുന്നു ജല അതോറിറ്റി അധികൃതർ പറഞ്ഞിരുന്നത്. തർക്കങ്ങൾ രൂക്ഷമായതോടെ വിഷയത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഇടപ്പെട്ടതും യോഗം വിളിപ്പിക്കുകയും ചെയ്തു. നിർദേശം പാലിച്ചില്ല 2025 സെപ്റ്റംബറിൽ ഇരുവശമുള്ള രണ്ട് കിലോമീറ്റർ ദൂരത്തിലെ പൈപ്പ് ലൈനുകൾ പുതുതായി സ്ഥാപിച്ച് റോഡ് ടാർ ചെയ്യണമെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത യോഗത്തിലെ തിരുമാനം. മൊത്തം 45 ദിവസത്തിനകം എല്ലാ പണികളും പൂർത്തി കരിക്കണമെന്നായിരുന്നു പൊതുമരാമത്തിനും ജലഅതോറിറ്റിക്കും കൂടി നൽകിയിരുന്ന നിർദ്ദേശം. എന്നാൽ രണ്ടുവകുപ്പുകളും ഇത് പാലിച്ചില്ല എന്നതാണ് വസ്തുത. Published: 17 Apr 2026, 02:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പറക്കോട്-ചിരണിക്കൽ റോഡുപണി തുടങ്ങി — Mathrubhumi | Boolokam | Boolokam