പറമ്പിക്കുളം ഉന്നതിയിലെ കുട്ടികൾക്ക് സൈക്കിൾ നൽകി

പറമ്പിക്കുളം ഉന്നതിയിലെ കുട്ടികൾക്ക് സൈക്കിൾ നൽകി

M
MathrubhumiSource Link
പാലക്കാട് : മുതലമട ഗ്രാമപ്പഞ്ചായത്തിലെ പറമ്പിക്കുളം തേക്കടി ഗവ. ഗിരിവർഗക്ഷേമ എൽ.പി. സ്കൂളിലെയും തേക്കടി അങ്കണവാടിയിലെയും കുട്ടികൾക്ക് സൈക്കിൾ വിതരണംചെയ്തു. സൈക്കിൾപ്രേമികളുടെ സംഘടനയായ ഫോർട്ട് പെഡല്ലേഴ്സ് പാലക്കാടാണ് (എഫ്.പി.പി.) സൈക്കിളുകൾ വിതരണംചെയ്തത്. വനംവകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. To advertise here, തേക്കടി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് ഡെപ്യൂട്ടി വനം റേഞ്ച് ഓഫീസർ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകൻ മുഹമ്മദ് ഷാഫി അധ്യക്ഷനായി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുൽഫിക്കർ, ഗ്രാമപ്പഞ്ചായത്തംഗം ശബരി, എഫ്.പി.പി. ഭാരവാഹികളായ ജയറാം കൂട്ടപ്ലാവിൽ, അഡ്വ. ലിജോ പനങ്ങാടൻ, ജംഷീർ ജലീൽ തുടങ്ങിയവർ സംസാരിച്ചു. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്കായി സൈക്കിൾ ബാങ്ക് രൂപവത്‌കരിക്കുമെന്ന് എഫ്.പി.പി. ഭാരവാഹികൾ പറഞ്ഞു. വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന സൈക്കിളുകൾ സ്വീകരിച്ച് കേടുപാട് തീർത്ത് വിദ്യാർഥികൾക്ക് നൽകാനും നടപടി സ്വീകരിക്കും. Published: 14 Mar 2026, 02:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പറമ്പിക്കുളം ഉന്നതിയിലെ കുട്ടികൾക്ക് സൈക്കിൾ നൽകി — Mathrub… | Boolokam