പറമ്പുക്കരിയിലെ തരിശുപാടത്ത് തണ്ണിമത്തൻ വിജയഗാഥയുമായി ...

പറമ്പുക്കരിയിലെ തരിശുപാടത്ത് തണ്ണിമത്തൻ വിജയഗാഥയുമായി ...

M
MathrubhumiSource Link
അഞ്ചരക്കണ്ടി: തരിശിട്ട പാടത്ത് തണ്ണിമത്തൻ കൃഷിയൊരുക്കി ഫാം ടൂറിസത്തിന്റെ വിജയഗാഥ തീർക്കുകയാണ് യുവകർഷകരായ കുഴിമ്പാലോട്ടെ എം. രോഷിത്തും കെ. നികേഷും. വർഷങ്ങളായി തരിശായിക്കിടന്ന വയലാണ് പറമ്പുക്കരിയിലെ മൂന്നേക്കറിലധികം വരുന്ന ഈ പാടശേഖരം. To advertise here, ജനുവരി ആദ്യമാണ് വിത്തുപാകി മുളപ്പിച്ച തണ്ണിമത്തൻ തൈകൾ നട്ടത്. 60 ദിവസത്തിനുള്ളിൽ തണ്ണിമത്തൻ വിളവെടുപ്പിന് പാകമാകും. യെലോ മഞ്ച്, ഓറഞ്ച് മഞ്ച്, ജന്നത്ത്, വിശാല, അരോഹി, കാൻഡി തുടങ്ങിയ ഇനങ്ങളാണ് ഇത്തവണ കൃഷി ചെയ്തത്. മൂന്നാമത്തെ സംരംഭമാണ് പറമ്പുക്കരി വയലിൽ നടത്തിയ കൃഷി. ഇതിന് മുമ്പ് ഇരിക്കൂറിലെ പെരുമണ്ണിലും മട്ടന്നൂർ വെള്ളിയാം പറമ്പിലുമാണ് കൃഷിയിറക്കിയത്. പറമ്പുക്കരി വിളവെടുപ്പ് കഴിഞ്ഞാൽ കിലാലൂർ ഓടക്കാട് വയലിൽ ആണ് കൃഷി തുടങ്ങുന്നത്. നവംബർ-ഡിസംബർ മുതൽ ഏപ്രിൽ-മേയ് വിവിധ ഘട്ടങ്ങളിലായി വിളവെടുപ്പ് ലക്ഷ്യമിട്ടാണ് ഇവർ കൃഷിയൊരുക്കുന്നത്. വിപണി പലപ്പോഴും സ്വന്തം കൃഷിയിടം തന്നെയെന്നാണ് ഇവരുടെ കൃഷിയുടെ പ്രത്യേകത. പാകമായ തണ്ണിമത്തൻ വിളവെടുപ്പ് തുടങ്ങിയാൽ നിരവധി പേരാണ് വയലിൽ എത്തി ഇവ വാങ്ങുന്നത്. സംസ്ഥാന ഹോർട്ടി കോർപ്പിന്റെ വിവിധയിടങ്ങളിലെ വിപണനകേന്ദ്രങ്ങളിൽ ഇവ എത്തിച്ചിരുന്നു. നാട്ടുകാർ തന്നെ കൃഷിയിടത്തിൽ വന്ന്‌ വാങ്ങാൻ തുടങ്ങിയതോടെ മാർക്കറ്റിൽ വിതരണം ചെയ്യാൻ പറ്റാതായെന്ന് രോഷിത്ത് പറഞ്ഞു. ജൈവവളം മാത്രമാണ് കൂടുതലും ഉപയോഗിക്കുന്നത്. പന്നികളെ നിയന്ത്രിക്കുന്നതിന് സോളാർ ഫെൻസിങ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട് ഫംഗസ് ബാധ ചെറുക്കുന്നതിന് ജൈവകീടനാശിനിയും ഉപയോഗിക്കുണ്ട്. പ്രിസിഷൻ ഫാമിങ് (കൃത്യത കൃഷി) രീതിയിൽ ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിച്ചാണ് കൃഷി. ഐസ് ബോക്സ് (ചെറിയ ഇനങ്ങൾ) വിഭാഗത്തിലുള്ള തണ്ണിമത്തനാണ് കൃഷി ചെയ്യുന്നത്. Published: 22 Mar 2026, 03:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പറമ്പുക്കരിയിലെ തരിശുപാടത്ത് തണ്ണിമത്തൻ വിജയഗാഥയുമായി ... —… | Boolokam