BoolokamBoolokam
പറമ്പുകൾ കൈയടക്കി വന്യജീവികൾ

പറമ്പുകൾ കൈയടക്കി വന്യജീവികൾ

M
MathrubhumiSource Link
ഇരവിപേരൂർ : നെല്ലിമലയിൽ കാടുപിടിച്ചു കിടക്കുന്ന പറമ്പുകൾ ജനജീവിതത്തിന് ഭീഷണിയാകുന്നു. കൊച്ചാലുമൂടിന് സമീപമാണ് ഏക്കറുക്കണക്കിന് ഭൂമി ഇത്തരത്തിൽ കിടക്കുന്നത്. ഇവിടെ ഐ.പി.സി. പള്ളിക്ക്‌ ഏതിർവശത്തായി കിടക്കുന്ന വ്യക്തിയുടെ അഞ്ചേക്കർ സ്ഥലമാകെ കാടാണ്. ഇതിനകം പന്നി, കുരങ്ങ്, മുള്ളൻപന്നി, പാമ്പുകൾ എന്നിവയുടെ വിഹാര കേന്ദ്രങ്ങളാകുന്നു. കൊച്ചാലുമൂട്ടിൽ പന്നിയുടെ ആക്രമണത്തിൽ സ്‌കൂട്ടർ യാത്രകാരനെ പരിക്കേറ്റിട്ട് അധിക നാളായിട്ടില്ല. സമീപ സ്ഥങ്ങളിലെ കൃഷിയിടങ്ങളിൽ എത്തിയിവ വിളകളും നശിപ്പിക്കുന്നു. To advertise here, ഇതിനാൽ മിക്കവരും ചേന, ചേമ്പ്‌, വാഴ, കപ്പ തുടങ്ങിയ വിളകളുടെ കൃഷി നടത്തുന്നില്ല. കുരങ്ങുകൾ തെങ്ങിലെ വെള്ളയ്ക്ക അടക്കം പറിച്ചെടുത്ത് നശിപ്പിച്ചുകളയുന്നു. വീടുകളിലും നാശമുണ്ടാക്കുന്ന തരത്തിലേക്കിവ എത്തുന്നു. പാമ്പുകളുടെ ശല്യവും കൂടുകയാണ്. വഴിയിലൂടെ രാത്രിസഞ്ചാരം ദുഷ്‌കരമായി. ഇങ്ങനെ ദ്രോഹമുണ്ടാക്കുന്ന ജീവികൾ ഏറെയും വസിക്കുന്നത് ഇതിനുള്ളിലാണ്. പ്രദേശശവാസികളും നെല്ലിമല പൗരസമിതിയും ഈ വസ്തുവിന്റെ ഉടമയെ നേരിട്ടുകണ്ട് ഇക്കാര്യം അറിയിച്ചിരുന്നു. വെട്ടിത്തെളിക്കാതെവന്നതിനെ തുടർന്ന് മുൻ പഞ്ചായത്ത് ഭരണസമിതിക്കും പരാതി നൽകിയതാണെന്ന് പൗരസമിതി ഭാരവാഹികൾ അറിയിച്ചു. ഇതിലൊന്നും തുടർനടപടി ഉണ്ടായിട്ടില്ല. ഇപ്പോൾ, തെരുവുനായ്‌ക്കളുടെ ശല്യവും കൂടിയുണ്ട്. നെല്ലിമല മാർത്തോമ പള്ളി പാരീഷ് ഹാളിന് മുമ്പിലും പോസ്റ്റോഫീസ് ഇരിക്കുന്നിടവും ഇവയുടെ താവളമാണ്. Published: 04 May 2026, 01:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പറമ്പുകൾ കൈയടക്കി വന്യജീവികൾ — Mathrubhumi | Boolokam | Boolokam