പള്ളിപ്പാട് : പറയങ്കേരി-കുരീത്തറ റോഡിന്റെ വശങ്ങൾ കാടുകയറി മൂടിയനിലയിൽ. പറയങ്കേരി കുരിശടി മുതൽ കുരീത്തറ വരെയുള്ള ഭാഗങ്ങളിൽ റോഡിനിരുവശത്തും ആൾപ്പൊക്കത്തിലാണ് പുല്ലുൾപ്പെടെയുള്ള ചെടികൾ വളർന്നുനിൽക്കുന്നത്. ചിലയിടങ്ങളിൽ ചെടികൾ റോഡിലേക്കു ചാഞ്ഞുനിൽക്കുന്നത് കാൽനടക്കാരെ പ്രയാസത്തിലാക്കുന്നു. റോഡിലേക്ക് കാട് വളർന്നതിനാൽ ഇരുചക്രവാഹനക്കാരും വശങ്ങളിൽ നടക്കാൻ സ്ഥലമില്ലാതെ കാൽനടക്കാരും വിഷമിക്കുന്നു. To advertise here, ഹരിപ്പാട്-ഇലഞ്ഞിമേൽ റോഡിലെ പറയങ്കേരിയിൽനിന്ന് ഇരുപത്തെട്ടിൽക്കടവ്, കുരീത്തറ, നാലുകെട്ടുംകവല എന്നിവിടങ്ങളിലേക്കുള്ള വഴിയാണിത്. ഭൂരിഭാഗവും പാടശേഖരങ്ങൾക്കു നടുവിലൂടെയുള്ള റോഡാണ്. മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ 400 മീറ്ററോളം അടുത്തിടെ ടാർചെയ്തിരുന്നു. ബാക്കിഭാഗം പൂർണമായും തകർന്നുകിടക്കുകയാണ്. റോഡ് തകർന്നതിനൊപ്പം ഇരുവശങ്ങളിലും കാടുകയറിയതും യാത്ര കൂടുതൽ ദുരിതത്തിലാക്കി. കർഷകരും കർഷകത്തൊഴിലാളികളുമുൾപ്പെടെ ദിവസേന നിരവധിയാളുകൾ സഞ്ചരിക്കുന്ന വഴിയാണ്. റോഡുമുഴുവൻ കുഴിയായതിനാൽ വശങ്ങളിലൂടെപോകുന്ന ഇരുചക്രവാഹനക്കാരുടെ ദേഹത്ത് വളർന്നുനിൽക്കുന്ന ചെടികൾ ഉരസുന്നു. വാഹനങ്ങൾ വരുമ്പോൾ വശങ്ങളിലേക്ക് ഒതുങ്ങിനിൽക്കാൻകഴിയാതെ കാൽനടക്കാരും ബുദ്ധിമുട്ടുന്നു. റോഡിന്റെ വശങ്ങളിൽ വളർന്നുനിൽക്കുന്ന ചെടികൾ വെട്ടിത്തെളിച്ച് യാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാരുടെയാവശ്യം Published: 20 Mar 2026, 01:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പറയങ്കേരി-കുരീത്തറ റോഡിന്റെ വശങ്ങൾ കാടുകയറി
M
MathrubhumiSource Link
about 2 months ago