Last Updated: 14 March 2026, 10:30 AM IST കുട്ടികളോട് എന്തെങ്കിലും കാര്യം നിർദേശിക്കും മുമ്പ് അത് രക്ഷിതാക്കൾ നിർബന്ധമായും പാലിക്കണം കുട്ടികളുടെ അടുക്കും ചിട്ടയെയും അനുസരണാശീലത്തെയും പറ്റി പരാതിപറയുന്നവരാണ് രക്ഷിതാക്കൾ. എന്നാൽ കുട്ടികളോട് പറയുന്ന കാര്യങ്ങൾ ആദ്യം സ്വയം ചെയ്യാറുണ്ടോ എന്നുകൂടി രക്ഷിതാക്കൾ ആത്മപരിശോധന നടത്തണം. എന്തു കാര്യത്തിലായാലും നമ്മൾ മാതൃകയായാൽ മാത്രമേ അവരും മാറൂ. അതുകൊണ്ട് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. To advertise here, അച്ഛനമ്മമാരെ മാതൃകയായി കാണുന്നവരാണ് കുട്ടികൾ. എല്ലാ കാര്യത്തിലും അവരാണ് കുട്ടികളുടെ റോൾ മോഡൽ. അതുകൊണ്ട് കുട്ടികളോട് എന്തെങ്കിലും കാര്യം നിർദേശിക്കുംമുമ്പ് അത് രക്ഷിതാക്കളും നിർബന്ധമായി പാലിക്കണം. എല്ലാ കാര്യങ്ങളും ചെയ്തുകാണിച്ചാൽ അവരും അത് പിൻതുടരും. പത്രം അടുക്കിവെക്ക്, തുണി മടക്കിവെക്ക് എന്നിങ്ങനെ ആജ്ഞാപിക്കുന്നതിനുമുമ്പ് അതെല്ലാം എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അവരെ പഠിപ്പിക്കണം. ഒരിക്കലും ക്ലാസെടുക്കുന്നതുപോലെയാകരുത് അവർക്കുമുന്നിൽ എന്തെങ്കിലും ചെയ്തുകാണിക്കുന്നത്. കളിപോലെ വേണം എല്ലാം അവതരിപ്പിക്കാൻ. കുട്ടികൾക്ക് പഠിക്കാനും ടി.വി. കാണാനും കളിക്കാനുമെല്ലാം ഒരു സമയം നിശ്ചയിക്കാം. ടി.വി. കണ്ടിരിക്കാതെ കുട്ടികളോട് പഠിക്കാൻ പറയുമ്പോൾ മാതാപിതാക്കളും ആ സമയത്ത് ടി.വി. കാണരുത്. കുട്ടികൾ അടുക്കും ചിട്ടയോടും കൂടി വളരണം എന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ആ പാതയിലൂടെ അവരെ നയിക്കേണ്ടതും നിങ്ങൾ തന്നെ. Content Highlights: Parents must act as role models for their children., Show, don't just tell: Demonstrate tasks instead of giving orders., Make learning and chores fun rather than academic., Establish a balanced routine for study, play, and screen time., Practice what you preach to influence child behavior positively. Published: 14 Mar 2026, 10:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പറയും മുമ്പ് ചെയ്തുകാണിക്കാം; കുട്ടികളെ അടുക്കും ചിട്ടയും പഠിപ്പിക്കാൻ ഒരെളുപ്പവഴി
M
MathrubhumiSource Link
about 2 months ago