പറവകൾക്ക് കുടിനീർക്കുടം പദ്ധതിയുമായി ഒക്കൽ പൗരസമിതി

പറവകൾക്ക് കുടിനീർക്കുടം പദ്ധതിയുമായി ഒക്കൽ പൗരസമിതി

M
MathrubhumiSource Link
പെരുമ്പാവൂർ : ഒക്കൽ പൗരസമിതി സംഘടിപ്പിക്കുന്ന 'പറവകൾക്ക് കുടിനീർക്കുടം' പദ്ധതി ഗവ. എൽ.പി. സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സിന്ധു ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ അബ്ദുൾ ഫാസിൽ അധ്യക്ഷത വഹിച്ചു. To advertise here, വിദ്യാർഥികൾക്ക് പക്ഷികളെയും പ്രകൃതിയെയും നിരീക്ഷിക്കാനും സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള സന്ദേശം കൈമാറുകയും കൊടുംവേനലിൽ ദാഹിച്ചുവലയുന്ന പറവകൾക്ക് ദാഹജലം നൽകുകയുമാണ് ലക്ഷ്യം. ഒക്കൽ ഗവ. എൽ.പി. സ്കൂൾ, കൃഷിഭവന്‌ മുന്നിലെ ഞാവൽമരം, ഇടവൂർ, ഒക്കൽ ജങ്‌ഷൻ, സർക്കാർ ആയുർവേദ ഡിസ്പെൻസറി, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ കുടിനീർക്കുടങ്ങൾ സ്ഥാപിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം അമൃതാ സജിൻ, ഹെഡ്മിസ്ട്രസ് കെ.കെ. ശുഭ, കവയിത്രി ബാല അങ്കാരത്ത്, പഞ്ചായത്ത് അംഗം ഇ.എച്ച്. സുൾഫിക്കർ, വാസവൻ ആയില്യം, വർഗീസ് തെറ്റയിൽ, കുഞ്ഞുമോൻ കുഴയൻവേലി, ടി.ടി. സാജു, ടി.പി. ഡേവിസ് എന്നിവർ നേതൃത്വം നൽകി. Published: 29 Mar 2026, 02:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പറവകൾക്ക് കുടിനീർക്കുടം പദ്ധതിയുമായി ഒക്കൽ പൗരസമിതി — Mathr… | Boolokam