പറവകൾക്ക് തണ്ണീർപ്പന്തലൊരുക്കി തപസ്യ

പറവകൾക്ക് തണ്ണീർപ്പന്തലൊരുക്കി തപസ്യ

തിരുവല്ല : വേനലിൽ പറവകൾക്ക് കുടിവെള്ള കരുതലുമായി തപസ്യ. വിവിധയിടങ്ങളിൽ പക്ഷികൾക്കായി തപസ്യ കലാസാഹിത്യവേദി തിരുവല്ലാ നഗർ സമിതി തണ്ണീർകുടങ്ങൾ സ്ഥാപിച്ചു. To advertise here, പരിസ്ഥിതി പ്രവർത്തകൻ സുനിൽ സുരേന്ദ്രൻ പൂമരത്തണലിന്റെ പക്കൽനിന്ന്‌ ആദ്യ തണ്ണീർക്കുടം വാങ്ങി തിരുവല്ല സബ്കളക്ടർ സുമിത് കുമാർ ഠാക്കൂർ പദ്ധതി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണസമിതി മേഖലാ സംയോജകൻ അഡ്വ. എസ്.എൻ. ഹരികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നഗർ സമിതി പ്രസിഡന്റ് ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ചിത്രകാരൻ സി.കെ. വിശ്വനാഥൻ, അമൃതാനന്ദമയി മഠം അധ്യക്ഷ ഭവ്യാമൃതപ്രാണ, സബ് ഇൻസ്‌പെക്ടർ രാഹുൽ, ഫയർസ്റ്റേഷൻ മേധാവി ശംഭു നമ്പൂതിരി, മാർത്തോമ്മാ സഭാ അൽമായ ട്രസ്റ്റി അഡ്വ. അൻസിൽ സഖറിയാ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. പ്രകാശ് ബാബു, കെ.ആർ. പ്രതാപചന്ദ്രവർമ, കൗൺസിലർ സുരേഷ് കാവുംഭാഗം, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം. സലിം, സന്തോഷ് മംഗലശ്ശേരിൽ, അഹമ്മദ് കബീർ, ഉണ്ണിക്കൃഷ്ണൻ വസുദേവം തുടങ്ങിയവർ പ്രസംഗിച്ചു. Published: 22 Apr 2026, 01:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പറവകൾക്ക് തണ്ണീർപ്പന്തലൊരുക്കി തപസ്യ — Mathrubhumi | Boolok… | Boolokam