പള്ളികളിൽ തന്നെ ഈദ് നമസ്‌കാരങ്ങൾ നടത്തണമെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം

പള്ളികളിൽ തന്നെ ഈദ് നമസ്‌കാരങ്ങൾ നടത്തണമെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം

M
MathrubhumiSource Link
ജിദ്ദ: ഇത്തവണ ഈദ് അൽ-അൽ ഫിത്തർ നമസ്‌കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്താൻ സൗദി ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം രാജ്യത്തെ സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള തങ്ങളുടെ ശാഖകൾക്ക് നിർദ്ദേശം നൽകി. ആരാധകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്തരം ഒരു നിർദേശം നൽകിയിട്ടുള്ളത്. മഴ ഉണ്ടാകുവാനുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. മഴയുടെ തീവ്രത രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ വ്യത്യാസമുണ്ടായേക്കും. കാലാവസ്ഥാ പ്രതിഭാസം രാജ്യത്തിന്റെ നിരവധി പ്രദേശങ്ങളെ ബാധിക്കുമെന്നു സൗദി ദേശീയ കാലാവസ്ഥ വിഭാഗം പ്രവചിച്ചതിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്. To advertise here, ബുധനാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച വരെ രാജ്യത്തുടനീളം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മക്ക മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും, ആലിപ്പഴ വർഷവും, പൊടിക്കാറ്റും ഉണ്ടാകും. വിശുദ്ധ നഗരം, അൽ-കാമിൽ, അൽ-ജുമൂം, ഖുലൈസ്, ബഹ്റ, തായിഫ്, മെയ്സാൻ, അദ്ഹാം, അൽ-അർദിയാത്ത്, തുർബ, അൽ-മുവൈഹ്, അൽ-ഖുർമ, റാണിയ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ഉണ്ടാകുമെന്നു കേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദ് മേഖലയിലെ മിക്കസ്ഥലങ്ങളെയും കനത്ത മഴ ബാധിക്കും. വാദി അൽ-ദവാസിർ, അൽ-സുലൈയിൽ, അൽ-അഫ്‌ലാജ്, അൽ-ദിലാം, അൽ-മുസാഹ്‌മിയ, അൽഗഹ്‌മ, ഹുറൈമില, അൽ-ദിരിയ്യ, റുമാ, അഫീഫ്, അൽ-ദവാദ്മി, അൽ-കുവൈയ്യ, അൽ-റയ്ൻ, ബനി തമീം, അൽ-ഹാരിഖ്, അൽ-ഖർജ് തുടങ്ങിയസ്ഥലങ്ങളിലാണ് റിയാദ് മേഖലയിൽ കഴ മുന്നറിയിപ്പുള്ളത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പള്ളികളിൽ തന്നെ ഈദ് നമസ്‌കാരങ്ങൾ നടത്തണമെന്ന് സൗദി ഇസ്ലാമിക… | Boolokam