പള്ളികളിൽ നമസ്‌കാരത്തിന് വിശ്വാസികളുടെ തിരക്ക്

പള്ളികളിൽ നമസ്‌കാരത്തിന് വിശ്വാസികളുടെ തിരക്ക്

M
MathrubhumiSource Link
ചങ്ങനാശ്ശേരി : ഒരുമാസം നീണ്ട കഠിനവ്രതത്തിന് സമാപനംകുറിച്ച് പള്ളികളിലും ഈദ്ഗാഹുകളിലും തിങ്ങിനിറഞ്ഞ വിശ്വാസികൾ ചെറിയ പെരുന്നാൾ നമസ്‌കരിച്ചു. വിശ്വാസിയുടെ സന്തോഷമാണ് പെരുന്നാളെന്നും ചിലർ സമൂഹത്തിൽ ബോധപൂർവം ഭക്ഷണത്തിന്റെയും തൊഴിലിന്റെയും പേര് പറഞ്ഞ് വെറുപ്പ്, വിദ്വേഷം എന്നിവ പടർത്താൻ ശ്രമിക്കുകയാണെന്ന് നാം തിരിച്ചറിയണമെന്നും പായിപ്പാട് മുസ്‌ലിം പുത്തൻപള്ളി ചീഫ് ഇമാമായ സിറാജുദ്ദീൻ അൽ ഖാസിമി പെരുന്നാൾ പ്രഭാഷണത്തിൽ പറഞ്ഞു. ചങ്ങനാശ്ശേരി പുതൂർപള്ളിയിൽ ചീഫ് ഇമാം ഷിഫാർ അൽഖൗസരിയുടെ നേതൃത്വത്തിൽ നമസ്‌കാരവും തുടർ പ്രാർഥനകളും നടന്നു. പഴയപള്ളി ജുമാ മസ്ജിദിൽ ചീഫ് ഇമാം ഷമീർ ദാരിമി നമസ്‌കാരത്തിന് നേതൃത്വം നൽകി. പുതൂർപള്ളിയുടെ അനുബന്ധ പള്ളികളായ ആരമല തർബിയത്തുൽ ഇസ്ലാം മസ്ജിദ്, ഹിദായത്തുൽ ഇസ്ലാം മസ്ജിദ്, അജ്മീരിയ മസ്ജിദ് ഓവേലിയിലും നമസ്‌കാരം നടന്നു. പഴയ പള്ളിയുടെ അനുബന്ധ മസ്ജിദുകളായ കവല മസ്ജിദ്, ഇരുപ്പാ മസ്ജിദ്, മാർക്കറ്റ് മസ്ജിദ്, പറാൽ മസ്ജിദിലും പെരുന്നാൾ നമസ്‌കാരം നടന്നു. ചങ്ങനാശ്ശേരി ഫലാഹിയ അറബിക് കോളേജ്, തെങ്ങണ പുതൂർപ്പള്ളി മുസ്ലിം ജമാഅത്ത്, മടുക്കംമൂട് മുഹിയുദ്ദീൻ ജുമാമസ്ജിദ്, വടക്കേക്കര മുഹിയുദ്ദീൻ ജുമാ മസ്ജിദ്, ചങ്ങനാശ്ശേരി ഇസ്ലാമിക് സെന്റർ, പൊട്ടശ്ശേരി മർകസുൽ ഹുദാ ജുമാ മസ്ജിദ്, ചങ്ങനാശ്ശേരി സലഫി ജുമാ മസ്ജിദിലും നമസ്‌കാരം നടന്നു. To advertise here, Published: 21 Mar 2026, 01:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പള്ളികളിൽ നമസ്‌കാരത്തിന് വിശ്വാസികളുടെ തിരക്ക് — Mathrubhum… | Boolokam