പള്ളിക്കലിൽ കിണറും തോടും വറ്റി; കനാലിൽ വെള്ളവുമില്ല

പള്ളിക്കലിൽ കിണറും തോടും വറ്റി; കനാലിൽ വെള്ളവുമില്ല

M
MathrubhumiSource Link
പള്ളിക്കൽ : എല്ലാ വർഷത്തേയുംപോലെ പള്ളിക്കൽ ഭാഗത്ത് വേനൽ എത്തി, ഒപ്പം വരൾച്ചയും തുടങ്ങി. എന്നാൽ, ഇത്തവണ ഇതൽപ്പം കൂടുതലാണ്. To advertise here, കഴിഞ്ഞ കുറച്ചുദിവസങ്ങളായി അതികഠിനമായ ചൂടാണ് അടൂർ പള്ളിക്കൽ പ്രദേശത്തുള്ളത്. ഇതുകാരണം പള്ളിക്കൽ ഭാഗത്തെ കൃഷികൾ മിക്കതും നശിച്ചു. വാഴകൾ കരിഞ്ഞുണങ്ങുകയാണ്. വെറ്റിലകൾ വാടി വിൽക്കാൻ പറ്റാത്ത അവസ്ഥയിലായതായി പള്ളിക്കൽമോഹനവിലാസത്തിൽ മോഹനൻപിള്ള പറയുന്നു. കടുത്ത വേനലും കനാലുംകൂടി തുറക്കാതായതോടെ പള്ളിക്കൽ ഭാഗത്തെ കിണറുകളും മിക്കതും വറ്റിത്തുടങ്ങി. ജലാശയങ്ങളിലെ നീരൊഴുക്ക് കുറഞ്ഞതോടെ കൃഷിയിടങ്ങളിലേക്കുള്ള വെള്ളത്തിന്റെ വരവ് നിന്നു. കർഷകർ കൃഷി ആവശ്യത്തിനായി കൃഷിയിടത്തിനോട് ചേർന്ന് കുഴിച്ച ചെറിയ കുളങ്ങളും വറ്റിയിട്ടുണ്ട്. ഇത്രയുമൊക്കെ വേനൽ രൂക്ഷമായിട്ടും നൂറനാട് പണയിൽ ഭാഗത്തുകൂടി പള്ളിക്കൽ മൃഗാശുപത്രി ഭാഗത്തേക്ക് വരുന്ന കനാൽ ഇനിയും തുറന്നുവിടാത്തതാണ് കൃഷികൾ ഇത്തരത്തിൽ നശിക്കാൻ കാരണമെന്നാണ് കർഷകർ പറയുന്നത്. തെങ്ങമം കൈതയ്ക്കൽ ചെറുകുന്നം ഭാഗത്തുകൂടിയുള്ള കനാലിലും ഇനിയും വെള്ളമെത്തിയിട്ടില്ല. മുഖ്യകനാലിലൂടെ ദിവസങ്ങളായി വെള്ളം ഒഴുകുന്നുണ്ട്. എന്നാൽ, ഇതുവരെയും ഉപകനാലിൽകൂടി വെള്ളം എത്തിയിട്ടില്ല. Published: 27 Mar 2026, 02:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പള്ളിക്കലിൽ കിണറും തോടും വറ്റി; കനാലിൽ വെള്ളവുമില്ല — Mathr… | Boolokam