BoolokamBoolokam
പള്ളിക്കലിൽ മാലിന്യനിർമാർജന-പകർച്ചവ്യാധി നിയന്ത്രണപരിപാടിക്ക് തുടക്കമായി

പള്ളിക്കലിൽ മാലിന്യനിർമാർജന-പകർച്ചവ്യാധി നിയന്ത്രണപരിപാടിക്ക് തുടക്കമായി

M
MathrubhumiSource Link
പള്ളിക്കൽ : ഗ്രാമപ്പഞ്ചായത്തിൽ സമഗ്ര മാലിന്യനിർമാർജന പകർച്ചവ്യാധി നിയന്ത്രണ പരിപാടിയായ ടൈഗർ ഹണ്ടിന്റെ പ്രവർത്തനം ആരംഭിച്ചു. പള്ളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ശുചീകരണം ആരംഭിച്ചത്. പതിനാറാം തീയതിവരെയാണ് സമഗ്ര മാലിന്യനിർമാർജന-പകർച്ചവ്യാധി നിയന്ത്രണ പരിപാടി. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സി.ആർ. ദിൻരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്‌ ഗീതാദേവി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സുബി, വി. രവീന്ദ്രൻപിള്ള, പ്രസന്നകുമാരി, ശ്രീലക്ഷ്മി വിനോജ്, മെഡിക്കൽ ഓഫീസർ ഡോ. ആർ.കെ. സുരഭി, ഹെൽത്ത് ഇൻസ്പെക്ടർ ആർ. രാജേഷ് എന്നിവർ പങ്കെടുത്തു. To advertise here, വരുംദിവസങ്ങളിൽ പഞ്ചായത്തിലെ മാലിന്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സ്ഥലങ്ങളും പൊതുസ്ഥാപനങ്ങളുടെ ശുചീകരണവും നടത്തും. മേയ് 10 മുതൽ 15 വരെ വീടുകളുടെ ശുചീകരണ പ്രവർത്തനം ഉറപ്പുവരുത്തും. മേയ് 16-ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ ശുചിത്വപരിശോധന നടത്തും. Published: 04 May 2026, 01:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പള്ളിക്കലിൽ മാലിന്യനിർമാർജന-പകർച്ചവ്യാധി നിയന്ത്രണപരിപാടിക്… | Boolokam