പള്ളിക്കുന്ന് ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ വിഷുമഹോത്സവം തുടങ്ങി

പള്ളിക്കുന്ന് ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ വിഷുമഹോത്സവം തുടങ്ങി

M
MathrubhumiSource Link
മുഹമ്മ : മുഹമ്മ പള്ളിക്കുന്ന് ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിലെ വിഷുമഹോത്സവത്തിനു കൊടിയേറി. 15-ന് ആറാട്ടോടെ സമാപിക്കും. ചേർത്തല സി.എം. ജയതുളസീധരൻ തന്ത്രിയുടെയും മേൽശാന്തി രജീഷിന്റെയും മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. തുടർന്ന്, കൊടിയേറ്റുസദ്യയും വൈകീട്ട് സംഗീതക്കച്ചേരിയും നടന്നു. ഉത്സവദിവസങ്ങളിൽ വൈകീട്ട് 6.45-ന് അലങ്കാരദീപാരാധനയുണ്ടാകും. To advertise here, എട്ടിനു വൈകീട്ട് 7.30-ന് തിരുവാതിരയും കൈകൊട്ടിക്കളിയും. ഒൻപതിന് വൈകീട്ട് 7.30-ന് നൃത്തനൃത്യങ്ങൾ, 10-നു വൈകീട്ട് 7.30-ന് കൈകൊട്ടിക്കളി. 11-ന് തൃക്കാവടി മഹോത്സവം, വൈകീട്ട് അഞ്ചിന് തൃക്കാവടിവരവ്, 7.30-ന് ഗാനാമൃതം. 12-നു വൈകീട്ട് 7.30-ന് ക്ളാസിക്കൽ നൃത്തങ്ങൾ, 8.30-ന് കലാപരിപാടികൾ. 13-നു വൈകീട്ട് 7.15-ന് അഷ്ടനാഗബലി, 7.30-ന് സംഗീതക്കച്ചേരി, എട്ടിനു നൃത്തസന്ധ്യ. 14-ന് പള്ളിവേട്ടമഹോത്സവത്തിൽ വൈകീട്ട് 7.15-ന് ഗാനമേള, 10-ന് പള്ളിവേട്ട പുറപ്പാട്, 10.30-ന് പള്ളിവേട്ടവരവ്. 15-ന് വിഷുമഹോത്സവത്തിൽ പുലർച്ചെ അഞ്ചിന് വിഷുക്കണിദർശനം, ഏഴിന് ഇഡ്ഡലിസേവ, 7.30-ന് ആട്ടവിളക്കു തെളിക്കും. എട്ടിന് ശ്രീബലി എഴുന്നള്ളത്ത്, 11-ന് സംഗീതാർച്ചന, 11.30-ന് വിഷുസദ്യ, വൈകീട്ട് 4.30-ന് കാഴ്ചശ്രീബലി, 7.15-ന് നാടൻപാട്ട്, 10-ന് ആറാട്ടുപുറപ്പാട്, 11-ന് ആറാട്ടുവരവ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പള്ളിക്കുന്ന് ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ വിഷുമഹോത്സവം തുടങ… | Boolokam