പള്ളിക്കൽ : പള്ളിക്കൽ കണ്ഠാളസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ബുധനാഴ്ച കൊടിയേറി. To advertise here, രാത്രി 7.15-നും 7.50-നും മധ്യേയാണ് കൊടിയേറ്റ് നടന്നത്. ഉച്ചയ്ക്ക് 12 മുതൽ നടന്ന കൊടിയേറ്റ് സദ്യയോടെയാണ് കൊടിയേറ്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. 15 വിഭവങ്ങളാണ് സദ്യക്കായി ഒരുക്കിയിരുന്നത്. ക്ഷേത്രത്തിനുമുൻപിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആയിരുന്നു ഭക്ഷണം തയ്യാറാക്കിയിരുന്നത്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളുടെ അതിർത്തി പങ്കിടുന്ന ക്ഷേത്രമായതിനാൽ കൊടിയേറ്റ് സദ്യയ്ക്ക് ഒട്ടേറെപ്പേർ എത്തിയിരുന്നു. ഇനി പത്തുനാൾ പള്ളിക്കൽ ഗ്രാമം ഉത്സവാന്തരീക്ഷത്തിലായിരിക്കും. ഏപ്രിൽ പത്ത് വരെയാണ് ഉത്സവം. പത്തിന് നടക്കുന്ന കെട്ടുകാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിന്റെ വിവിധ കരകളിൽ തുടങ്ങി. കൂടാതെ, ഒട്ടേറെ ക്ലബ്ബുകളുടെയും സംഘടനകളുടെയും വ്യക്തികളുടെയും ചെറുതും വലുതുമായ കെട്ടുരുപ്പടികളും ഉത്സവത്തിന് കൊഴുപ്പുകൂട്ടാൻ എത്തും. ക്ഷേത്രത്തിൽ ഇന്ന് എട്ടിന് ശ്രീഭൂതബലി, നവകം, രാത്രി എട്ടിന് ശ്രീഭൂതബലി, 8.30 മുതൽ ഗാനമേള. Published: 02 Apr 2026, 01:47 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പള്ളിക്കൽ കണ്ഠാളസ്വാമിക്ക് ഇനി ഉത്സവനാളുകൾ
M
MathrubhumiSource Link
about 1 month ago