പള്ളിപ്പാന വിളംബര രഥഘോഷയാത്ര നടത്തി

പള്ളിപ്പാന വിളംബര രഥഘോഷയാത്ര നടത്തി

മണർകാട് : മണർകാട് ഭഗവതീക്ഷേത്രത്തിൽ 29 മുതൽ മേയ് 10 വരെ നടക്കുന്ന പള്ളിപ്പാന കർമത്തിന്റെ വിളംബരം നടന്നു. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീക്ഷേത്രത്തിൽനിന്ന്‌ ഭദ്രദീപം വഹിച്ചുകൊണ്ടുള്ള പള്ളിപ്പാന വിളംബര രഥഘോഷയാത്ര നടന്നു. പെരുമാനൂർ കുളത്തിങ്കൽ ക്ഷേത്രത്തിന്റെ കാണിക്കമണ്ഡപത്തിൽ രഥഘോഷയാത്ര വെള്ളിയാഴ്ച എത്തി. താലപ്പൊലിയുടെയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ രഥഘോഷയാത്രയ്ക്ക് മണർകാട് ഭഗവതീക്ഷേത്രത്തിലേക്ക് സ്വീകരണം നൽകി. ക്ഷേത്രം മേൽശാന്തി ശ്രീകുമാരശർമ, വൈസ് പ്രസിഡന്റ് പി.ആർ. രാമൻനായർ, സെക്രട്ടറി പി. മോഹനചന്ദ്രൻനായർ തുടങ്ങിയവർ പങ്കെടുത്തു. ഞായറാഴ്ച ഇരുപത്തെട്ടര കരകളിലെ വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകും. To advertise here, Published: 19 Apr 2026, 02:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പള്ളിപ്പാന വിളംബര രഥഘോഷയാത്ര നടത്തി — Mathrubhumi | Boolokam | Boolokam