BoolokamBoolokam
പഴങ്കാവ്-ചോളംവയൽ ഓവർപാസ്; ആക്‌ഷൻ കമ്മിറ്റി കൂട്ടയോട്ടം നടത്തി

പഴങ്കാവ്-ചോളംവയൽ ഓവർപാസ്; ആക്‌ഷൻ കമ്മിറ്റി കൂട്ടയോട്ടം നടത്തി

M
MathrubhumiSource Link
വടകര : പഴങ്കാവ്-ചോളംവയൽ ഓവർപാസ് വേണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു. പഴങ്കാവ് കൈരളി വായനശാലയ്ക്ക് സമീപത്തുനിന്നും ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് ഫ്ലാഗ് ഓഫ് ചെയ്തു. To advertise here, ചെയർമാൻ അരവിന്ദ് കിങ്സ്‌ അധ്യക്ഷതവഹിച്ചു. പരവന്തല, അടക്കാത്തെരു ജങ്‌ഷൻ, കോൺവെന്റ് റോഡ്, മാർക്കറ്റ് റോഡ് വഴി ആർ.ഡി.ഒ. ഓഫീസിൽ എത്തിച്ചേർന്നു. ആർ.ഡി.ഒ. അജീഷിന് വെഹിക്കിൾ ഓവർപാസിനുവേണ്ടി നിവേദനം നൽകി. കെ. സുനിൽ, മുഹമ്മദ് റിയാസ്, ചോറോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അജിത വിനോദ്, വടകര മുൻസിപ്പൽ കൗൺസിലർമാരായ സരോജിനി, കെ. ശ്രീജ, ഇ.കെ. രമണി, പ്രസിത, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ കെ.സി. പവിത്രൻ, വി.കെ. പ്രേമൻ, പി. അശോകൻ, വിജയ ബാബു, റഫീഖ് തുടങ്ങിയവർ സംസാരിച്ചു. വോയ്സ് ഓഫ് ചോറോടിന്റെ വോളിബോൾ പരിശീലനക്യാമ്പിലെ 30-ഓളം കുട്ടികൾ കൂട്ടയോട്ടത്തിൽ പങ്കാളികളായി. Published: 04 May 2026, 03:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!