പഴനി ശ്രീനാരായണഗുരു സമാജം വാർഷികാഘോഷവും കുടുംബസംഗമവും

പഴനി ശ്രീനാരായണഗുരു സമാജം വാർഷികാഘോഷവും കുടുംബസംഗമവും

M
MathrubhumiSource Link
പഴനി : പഴനി ശ്രീനാരായണഗുരു സമാജം അഞ്ചാം വാർഷികവും കുടുംബസംഗമവും ആഘോഷിച്ചു. ആശാ രവീന്ദ്രന്റെ നേതൃത്വത്തിൽ വനിതാ വിഭാഗം അംഗങ്ങൾ ഭദ്രദീപം തെളിയിച്ചതോടെ പരിപാടികൾ ആരംഭിച്ചു. To advertise here, പഴനി ശ്രീനാരായണഗുരു സമാജം രക്ഷാധികാരി ടി.പി. രവീന്ദ്രന്റെ നേതൃത്വത്തിൽ പഴനി ദേവസ്വം ബോർഡ് ജോയിന്റ് കമ്മിഷണർ എസ്. മാരിമുത്തു, ശ്രീനാരായണഗുരു തമിഴ്‌നാട് പേരമൈപ്പ് പ്രസിഡന്റ് കെ. ചെന്താമര എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് രാജൻ അധ്യക്ഷനായി. മുൻ എം.എൽ.എ. കെ.എസ്.എൻ. വേണുഗോപാൽ, പേരമൈപ്പ് രക്ഷാധികാരി കോറൽ വിശ്വനാഥൻ, ജനറൽ സെക്രട്ടറി പി. സുധീർ, ഖജാൻജി പൈങ്കിളി ഷിജിൽ, മറ്റു ഭാരവാഹികളായ സി.വി. വേണുഗോപാൽ, എം. ശിവഭാഗ്യം, വി. പങ്കജാക്ഷൻ, എസ്. അഭിലാഷ്, ജി. ശശി രഘുനാഥൻ, ടി. രാജേഷ്, വി. വിജയലക്ഷ്മി വാസു, പി. സരിത പ്രതീപ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണൻ സ്വാഗതവും കെ.കെ. വിജയകുമാർ നന്ദിയും പറഞ്ഞു. എ. രൂപശ്രീയുടെ ഭരതനാട്യവും മേട്ടുപ്പാളയം സുധാ രമേഷിന്റെ നേതൃത്വത്തിലുള്ള വനിതാ വിഭാഗത്തിന്റെ തിരുവാതിരകളി തുടങ്ങി വിവിധ കലാപരിപാടികളും നടന്നു. വിവിധ മത്സരങ്ങളിൽ വിജയിച്ച സ്‌കൂൾ വിദ്യാർഥികളെ ആദരിച്ചു. Published: 08 Apr 2026, 03:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പഴനി ശ്രീനാരായണഗുരു സമാജം വാർഷികാഘോഷവും കുടുംബസംഗമവും — Mat… | Boolokam