പഴനിയിൽ എ.ഐ.എ.ഡി.എം.കെ.-സി.പി.എം. പോരാട്ടം

പഴനിയിൽ എ.ഐ.എ.ഡി.എം.കെ.-സി.പി.എം. പോരാട്ടം

പഴനി : പഴനി നിയോജകമണ്ഡലത്തിൽ ആദ്യമായി സി.പി.എം. മത്സരിക്കുന്നെന്ന പ്രത്യേകതയുണ്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ. അണ്ണാ ഡി.എം.കെ.യും സി.പി.എമ്മും തമ്മിൽ കനത്ത പോരാട്ടമാണ് ഇവിടെ നടക്കുന്നത്. മണ്ഡലം നിലവിൽവന്നശേഷം ഡി.എം.കെ. നാലുതവണയും എ.ഐ.എ.ഡി.എം.കെ, സി.പി.ഐ. പാർട്ടികൾ മൂന്നുതവണ വീതവും കോൺഗ്രസ് ഒരുതവണയുമാണ് വിജയിച്ചത്. 1991 മുതൽ 2021വരെ ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ. പാർട്ടികൾ മാറിമാറി വിജയിച്ചു. To advertise here, 2021-ൽ ഗ്രാമവികസനവകുപ്പ് മന്ത്രി ഐ. പെരിയസ്വാമിയുടെ മകനായ ഐ.പി. സെന്തിൽകുമാറാണ് വിജയിച്ചത്. 2016-ലും സെന്തിൽകുമാർ എം.എൽ.എ. ആയിരുന്നു. ഇത്തവണയും ഇവിടെ മത്സരിക്കാൻ താത്‌പര്യമുണ്ടായിരുന്നെങ്കിലും ദിണ്ടിക്കൽ മണ്ഡലത്തിൽ മുൻമന്ത്രി ദിണ്ടിക്കൽ ശ്രീനിവാസനെതിരേ മത്സരിക്കാനാണ് പാർട്ടി നിർദേശിച്ചത്. ഇതോടെ പഴനിമണ്ഡലം ആദ്യമായി സി.പി.എമ്മിന് നൽകി. കഴിഞ്ഞതവണ പരാജയപ്പെട്ട രവി മനോഹരനാണ് ഇത്തവണയും എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥി. സി.പി.എം. സ്ഥാനാർഥിയായി പാർട്ടിയുടെ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും ദിണ്ടിക്കൽ സ്വദേശിയുമായ എൻ. പാണ്ടിയാണ് മത്സരിക്കുന്നത്. 2016, 2021 വർഷങ്ങളിൽ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുകയാണ് അണ്ണാ ഡി.എം.കെ.യുടെ ലക്ഷ്യം. സി.പി.ഐ. മൂന്നുതവണ വിജയിച്ച മണ്ഡലത്തിൽ ആദ്യ ജയമാണ് സി.പി.എമ്മിന്റെ ലക്ഷ്യം. Published: 21 Apr 2026, 03:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പഴനിയിൽ എ.ഐ.എ.ഡി.എം.കെ.-സി.പി.എം. പോരാട്ടം — Mathrubhumi |… | Boolokam