പഴനിയിൽ പങ്കുനി ഉത്രോത്സവം ആഘോഷിച്ചു

പഴനിയിൽ പങ്കുനി ഉത്രോത്സവം ആഘോഷിച്ചു

M
MathrubhumiSource Link
പഴനി : ആയിരക്കണക്കിന് ഭക്തരുടെ ‘ഹര ഹരോ ഹര ഹര’ വിളിയോടെ ബുധനാഴ്ച പഴനിയിൽ പങ്കുനി ഉത്രോത്സവം ആഘോഷിച്ചു. ക്ഷേത്രത്തിൽ പുലർച്ചെ നാലിന് നട തുറന്ന് വിശ്വരൂപദർശനം, വിളാപൂജ, സിറുകാല സന്തി, കാലസന്തി തുടങ്ങി വിശേഷപൂജകളും ദീപാരാധനയും നടന്നു. ആറിന് വള്ളിദേവസേന മുത്തുകുമാരസ്വാമി തിരു ആവിനൻകുടി ക്ഷേത്രത്തിൽനിന്ന് ബ്രഹ്മകുളത്തിലേക്ക് എഴുന്നള്ളി. തീർത്ത വാരി ചടങ്ങിനുശേഷം രാവിലെ എട്ടിന് അടിവാരം ഗണപതി രാമലിംഗ നിലയത്തിലേക്കും ഒൻപതിന് പല്ലക്കിൽ പഴനി തിരുആവിനൻകുടി ക്ഷേത്രത്തിലേക്കും എഴുന്നള്ളി. To advertise here, 11-ന് വള്ളി, ദേവസേനാ മുത്തുകുമാരസ്വാമി തിരുആവിനൻകുടി ക്ഷേത്രത്തിൽനിന്ന് പഴനിമല അടിവാരത്തുള്ള കട്ടത്തേരിലേക്ക് എഴുന്നള്ളി. വൈകീട്ട് നാലരയ്ക്ക് തേരിന് വിശേഷാൽപൂജകളുണ്ടായിരുന്നു. ദീപാരാധനയ്ക്കുശേഷം വള്ളിദൈവാന മുത്തുകുമാരസ്വാമി പഴനിമല അടിവാരം ഗിരിവീഥികളിൽ തേരിൽ പ്രദക്ഷിണം നടത്തി. പരിപാടിയിൽ കളക്ടർ ശരവണൻ, ജില്ലാ എസ്.പി. പ്രദീപ്, റിട്ട. ജഡ്ജ് പൊങ്കിയപ്പൻ, പഴനി സബ്കളക്ടർ കണ്ണൻ, പഴനി ദേവസ്വം ട്രസ്റ്റ് ബോർഡ് അംഗങ്ങളായ ധനശേഖർ, ബാലസുബ്രഹ്മണി, ജി.ആർ. ബാലസുബ്രഹ്മണി, സി. അന്നപൂരണി, പഴനി ദേവസ്വം ബോർഡ് ജോയിന്റ് കമ്മിഷണർ മാരിമുത്തു, ഡെപ്യൂട്ടി കമ്മിഷണർ വെങ്കിടേഷ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഭക്തരും പങ്കെടുത്തു. Published: 02 Apr 2026, 03:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പഴനിയിൽ പങ്കുനി ഉത്രോത്സവം ആഘോഷിച്ചു — Mathrubhumi | Boolok… | Boolokam