പഴനിയിൽ പങ്കുനി ഉത്രോത്സവത്തിന് കൊടിയേറി

പഴനിയിൽ പങ്കുനി ഉത്രോത്സവത്തിന് കൊടിയേറി

M
MathrubhumiSource Link
31-ന് തിരുക്കല്യാണം To advertise here, ഏപ്രിൽ ഒന്നിന് തേരോട്ടം പഴനി : പഴനിമല ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ പഴനി തിരു ആവിനൻകുടി ക്ഷേത്രത്തിൽ പങ്കുനി ഉത്രോത്സവത്തിന് വ്യാഴാഴ്ച കൊടിയേറി. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ വള്ളിദേവസേനാ മുത്തുക്കുമാരസ്വാമി തിരുക്കല്യാണം 31-നും തേരോട്ടം ഏപ്രിൽ ഒന്നിനും നടക്കും. ഉത്സവഭാഗമായി ബുധനാഴ്ചരാത്രി വള്ളിദേവസേനാ മുത്തുക്കുമാരസ്വാമി പെരിയനായകിയമ്മൻ ക്ഷേത്രത്തിൽനിന്ന് തിരു ആവിനൻകുടി ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. വ്യാഴാഴ്ചരാവിലെ ക്ഷേത്രത്തിൽ ഗണപതിപൂജ, കലശപൂജ, പുണ്യാഹവാചനം തുടങ്ങി വിശേഷാൽപൂജകളും ഹോമങ്ങളും നടന്നു. തുടർന്ന്, രാവിലെ ഒൻപതിനും 10.30-നുമിടയ്ക്ക് കൊടിയേറ്റി. ദീപാരാധനയ്ക്കുശേഷം വള്ളിദേവസേനാ മുത്തുക്കുമാരസ്വാമി ക്ഷേത്രത്തിനുചുറ്റും എഴുന്നള്ളി. പങ്കുനി ഉത്രോത്സവ ഭാഗമായി പഴനിമലക്ഷേത്രത്തിൽ ഗണപതി, മൂലവർ പഴനി ശ്രീ ദണ്ഡായുധപാണി സ്വാമിക്കും വള്ളി ദേവസാനാ ഷൺമുഖർക്കും ദ്വാരപാലകർക്കും കാപ്പുകെട്ടുന്ന ചടങ്ങ് നടന്നു. പഴനി ദേവസ്വംബോർഡ് ജോയിന്റ് കമ്മിഷണർ മാരിമുത്തു, പഴനി ദേവസ്വംട്രസ്റ്റ് ബോർഡ് മെമ്പർമാരായ എസ്. ധനശേഖർ, എസ്. ബാലസുബ്രഹ്മണി, ജി.ആർ. ബാലസുബ്രഹ്മണി, സി. അന്നപൂരണി തുടങ്ങിയവർ പങ്കെടുത്തു. പൂജകൾക്ക് ശാന്തിമാരായ അമൃതലിംഗ ഗുരുക്കൾ, സെൽവസുബ്രഹ്മണ്യ ഗുരുക്കൾ എന്നിവർ നേതൃത്വംനൽകി. Published: 27 Mar 2026, 03:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പഴനിയിൽ പങ്കുനി ഉത്രോത്സവത്തിന് കൊടിയേറി — Mathrubhumi | Bo… | Boolokam