പഴനിയിൽ പ്രചാരണത്തിന് ആവേശം കൂട്ടാൻ അണ്ണാമലൈ എത്തി

പഴനിയിൽ പ്രചാരണത്തിന് ആവേശം കൂട്ടാൻ അണ്ണാമലൈ എത്തി

പഴനി : പഴനിയിൽ എൻ.ഡി.എ. സ്ഥാനാർഥിയായ എ.ഐ.എ.ഡി.എം.കെ.യിലെ കെ. രവി മനോഹരന് വോട്ടഭ്യർഥിച്ച് ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡൻറ് അണ്ണാമലൈ വെള്ളിയാഴ്ച പ്രചാരണം നടത്തി. ദിണ്ടിക്കൽ, ഒട്ടൻചത്രം എന്നീ നിയോജക മണ്ഡലങ്ങളിലുള്ള എൻ.ഡി.എ. സഖ്യപാർട്ടി സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥിച്ച്‌ പ്രചാരണം നടത്തിയ ശേഷമാണ് അണ്ണാമലൈ പഴനിയിലെത്തിയത്. To advertise here, തമിഴ്‌നാട് ഡി.ജി.പി., തമിഴ്‌നാട് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെ മാറ്റിയതുപോലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും ജനങ്ങൾ മാറ്റണമെന്ന് അണ്ണാമലൈ പറഞ്ഞു. വർഷം 200കോടിരൂപ വരുമാനം ലഭിക്കുന്ന പഴനി ദേവസ്വംബോർഡിന്റെ ആസ്തി 1,500 കോടി രൂപയാണന്നും ഇത്രയും വരുമാനമുണ്ടായിട്ടും പഴനിയെ ഡി.എം.കെ. സർക്കാർ മാലിന്യക്കൂമ്പാരമായി മാറ്റിയിരിക്കുന്നു. ശുചിത്വനഗരങ്ങളുടെ പട്ടികയിൽ പഴനിക്ക്‌ 585-ാം സ്ഥാനമാണുള്ളത്. സംസ്ഥാനത്തുള്ള കൈക്കൂലി കുടുംബങ്ങളുടെ പട്ടികയിൽ മുഖ്യമന്ത്രി സ്റ്റാലിന്റെ കുടുംബത്തിനുശേഷം ഐ. പെരിയസ്വാമി കുടുംബമാണ് വരുന്നത്. അനധികൃത വരുമാനംനേടിയ കേസിൽ ഐ. പെരിയസ്വാമിയും മകൻ ഐ.പി. സെന്തിൽ കുമാറും എപ്പോൾ വേണമെങ്കിലും ജയിലിലേക്കുപോകേണ്ട അവസ്ഥയാണുള്ളതെന്ന് അണ്ണാമലൈ പറഞ്ഞു. യോഗത്തിൽ പഴനി ബി.ജെ.പി. നേതാവ് കനകരാജ്, സഖ്യ പാർട്ടികളിലെ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. Published: 19 Apr 2026, 02:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പഴനിയിൽ പ്രചാരണത്തിന് ആവേശം കൂട്ടാൻ അണ്ണാമലൈ എത്തി — Mathru… | Boolokam