പഴയ ഗ്യാസ് സിലിൻഡർഅടുപ്പാക്കി ഹോട്ടൽ ഉടമ

പഴയ ഗ്യാസ് സിലിൻഡർഅടുപ്പാക്കി ഹോട്ടൽ ഉടമ

M
MathrubhumiSource Link
പാചകവാതക പ്രതിസന്ധി To advertise here, ചിറ്റൂർ : പാചകവാതക പ്രതിസന്ധിമൂലം ഹോട്ടലുകൾ അടച്ചു പൂട്ടലിന്റെ വക്കിലെത്തി നിൽക്കുമ്പോൾ ഉപയോഗശൂന്യമായ ഗ്യാസ് സിലിൻഡർ അടുപ്പാക്കി ഉപയോഗിക്കുകയാണ് ചിറ്റൂരിലെ ഹോട്ടൽ ഉടമ. എസ്.ബി.ഐ. ജങ്‌ഷനിലെ അന്നപൂർണ ഹോട്ടൽ നടത്തുന്ന കൊഴിഞ്ഞാമ്പാറ സ്വദേശി കെ. ശ്രീജിത്താണ് വേറിട്ട ശ്രമത്തിനു പിന്നിൽ. കോയമ്പത്തൂരിലെ ആക്രിക്കടയിൽനിന്നും കൊണ്ടുവന്ന ഉപയോഗശൂന്യമായ ഗ്യാസ്‌ സിലിൻഡറിന്റെ മുകൾഭാഗം മുറിച്ചുമാറ്റിയാണ് ശ്രീജിത്ത് അടുപ്പൊരുക്കിയിരിക്കുന്നത്. മരപ്പൊടി കൊണ്ടുണ്ടാക്കുന്ന കട്ടകളാണ് ഇന്ധനം. ഓക്സിജൻ കിട്ടാനായി സിലിൻഡറിന്റെ താഴെ ഫാൻ ഘടിപ്പിച്ചിട്ടുണ്ട്. ഫാനിന്റെ വേഗത നിയന്ത്രിക്കാൻ അഡാപ്റ്ററും മോട്ടോർ കൺട്രോളറും ഉപയോഗിച്ച് കുറഞ്ഞ വോൾട്ടിലാണ് അടുപ്പ് ഉപയോഗിക്കുന്നത്. ഇതിന്റെ പ്രവർത്തനത്തിനായി വളരെ കുറഞ്ഞ വൈദ്യുതി മതിയെന്ന് ശ്രീജിത്ത് പറയുന്നു. വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിൻഡറിന് 3,700 രൂപ വരെ കൊടുക്കുന്നിടത്ത് ഇത്തരമൊരു അടുപ്പ് ഉപയോഗിക്കാൻ പ്രതിദിനം 500 രൂപയിൽ താഴെ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നും ശ്രീജിത്ത് പറയുന്നു. മരപ്പൊടി കൊണ്ടുള്ള കട്ട ഉപയോഗിക്കുന്നതിനാൽ അവശിഷ്ടങ്ങളും പുകയുമുണ്ടാകുന്നില്ല. ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം നേടി ഐ.ടി. മേഖലയിൽ ജോലി ചെയ്തിരുന്ന ശ്രീജിത്തിന് പ്രത്യേക സാഹചര്യത്തിലാണ് ഹോട്ടൽ നടത്തിപ്പ് ഏറ്റെടുക്കേണ്ടി വന്നത്. പാചകവാതക പ്രതിസന്ധി കച്ചവടത്തെ തന്നെ തകിടം മറിച്ചെങ്കിലും കടയടച്ചിടാൻ തയ്യാറല്ലെന്ന തീരുമാനമാണ് തന്നെ പുതിയ വഴി കണ്ടെത്താൻ പ്രേരിപ്പിച്ചതെന്ന് ശ്രീജിത്ത് പറയുന്നു. Published: 27 Mar 2026, 03:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പഴയ ഗ്യാസ് സിലിൻഡർഅടുപ്പാക്കി ഹോട്ടൽ ഉടമ — Mathrubhumi | Bo… | Boolokam