പഴയങ്ങാടി : പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ അക്ഷരക്കൂട്ട് പദ്ധതി തുടങ്ങി. പഴയങ്ങാടിയിലെ വ്യവസായിയും ആദ്യകാല ഫുട്ബോൾ താരവും കാരുണ്യപ്രവർത്തകനും മാടായി കോളേജ് ഡയറക്ടറും അർബൻ ബാങ്ക് മുൻ വൈസ് ചെയർമാനുമായ എസ്.വി. നാസർ പഴയങ്ങാടി പോലീസ് സ്റ്റേഷൻ ഓഫീസർ എ. സന്തോഷ്‌കുമാറിന് മാതൃഭൂമി പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ റൈറ്റർ എസ്.കെ. പ്രകാശൻ, എ.എസ്.ഐമാരായ. ഇ.എഫ്. ഷാജൻ, ദീപ, മാതൃഭൂമി ലേഖകൻ പവിത്രൻ കുഞ്ഞിമംഗലം, സർക്കുലേഷൻ പ്രൊമോട്ടർ സി.വി. മനീഷ് എന്നിവർ പങ്കെടുത്തു. To advertise here, Published: 27 Mar 2026, 04:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ അക്ഷരക്കൂട്ട് പദ്ധതി തുടങ്ങി
M
MathrubhumiSource Link
about 1 month ago