മാന്നാർ : കുട്ടമ്പേരൂർ പഴവൂർ ശിവപാർവതീക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷിക മഹോത്സവം നടന്നു. തന്ത്രി കവിയൂർ ആറ്റുപുറത്തില്ലം പരമേശ്വരൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങു നടന്നത്. സർപ്പക്കാവിൽ നൂറുംപാലും തർപ്പണവും കലശാഭിഷേകവും നടന്നു. To advertise here, തുടർന്ന് ഭദ്രാഭഗവതിക്ക് വിശേഷാൽ കൈവട്ടക ഗുരുതിയും സമർപ്പിച്ചു. മേൽശാന്തി വടവാവേലൂരില്ലം മാധവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന ദീപാരാധനയോടെയാണ് ചടങ്ങു സമാപിച്ചത്. Published: 31 Mar 2026, 02:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പഴവൂർ ശിവപാർവതീക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ വാർഷികം
M
MathrubhumiSource Link
about 1 month ago