മസ്കറ്റ്: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കാൻ അടിയന്തരമായി കേന്ദ്ര സർക്കാരും ഇന്ത്യൻ എംബസിയും ഇടപെടണമെന്ന് കൈരളി ഒമാൻ വാർത്തകുറിപ്പിൽ അറിയിച്ചു. ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുകയോ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുകയോ ചെയ്യണമെന്നും വിമാനക്കുറവും പ്രവാസികളുടെ യാത്രാ പ്രയാസവും ഉടനടി പരിഹരിക്കാനുള്ള നടപടി ഉണ്ടാകണമെന്നും കൈരളി ഒമാൻ ആവശ്യപ്പെട്ടു. To advertise here, പശ്ചിമേഷ്യയിൽ ഉയർന്നുവരുന്ന യുദ്ധഭീതിയും സുരക്ഷാ ആശങ്കകളും ഗൾഫ് രാജ്യങ്ങളിലെ വിമാന ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഒമാൻ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ ശ്രമിക്കുന്ന ആയിരക്കണക്കിന് പ്രവാസികൾ പ്രതിസന്ധിയിലാണ്. വിമാന സർവീസുകൾ കുറയുകയും നിരക്കുകൾ കുത്തനെ ഉയരുകയും ചെയ്തത് യാത്രാ പ്രതിസന്ധി വർധിപ്പിച്ചു. അവധിക്കാലവും തിരഞ്ഞെടുപ്പ്, വിഷു തുടങ്ങിയ ആഘോഷങ്ങൾ ഒരുമിച്ചുവന്നതോടെ യാത്രാ തിരക്ക് കുത്തനെ വർധിച്ച സാഹചര്യമാണ്. കേരളത്തിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് നിർത്തിയിട്ട് ഒരാഴ്ചയിലേറെയായി ഏപ്രിൽ 4 ന് മാത്രമേ സർവീസ് പുനരാരംഭിക്കുയുള്ളു എന്നാണ് അറിയുന്നത്. പ്രത്യേക വിമാന സർവീസുകൾ സർക്കാരുകളും ഇന്ത്യൻ എംബസികളും ചേർന്ന് അടിയന്തര സാഹചര്യങ്ങളിൽ ചാർട്ടേഡ് സർവീസുകൾ ഒരുക്കണം. അസാധാരണ സാഹചര്യങ്ങളിൽ ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാൻ സർക്കാരുകൾ ഇടപെടണമെന്നും ഇന്ത്യൻ എംബസികളും പ്രവാസി സംഘടനകളും ചേർന്ന് ഹെൽപ് ഡെസ്കുകൾ ആരംഭിച്ച് യഥാർത്ഥ വിവരങ്ങൾ നൽകണമെന്നും കൈരളി ഒമാൻ ആവശ്യപ്പെട്ടു. Content Highlights: Urgent call for central government intervention due to Middle East conflict, Demand for increased flight frequency and chartered services, Concerns over rising ticket prices and suspension of Air India Express, Need for help desks by Indian embassies to assist stranded expats Published: 31 Mar 2026, 01:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പശ്ചിമേഷ്യയിലെ സംഘർഷം: ആകാശയാത്രാ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം ഇടപെടണം- കൈരളി ഒമാൻ
M
MathrubhumiSource Link
about 1 month ago