പശ്ചിമേഷ്യയിലെ സംഘർഷം: സ്ഥിതിഗതികൾ ചർച്ചചെയ്ത് സൗദി അറേബ്യ, ഖത്തർ, ജോർദാൻ രാജ്യങ്ങൾ

പശ്ചിമേഷ്യയിലെ സംഘർഷം: സ്ഥിതിഗതികൾ ചർച്ചചെയ്ത് സൗദി അറേബ്യ, ഖത്തർ, ജോർദാൻ രാജ്യങ്ങൾ

M
MathrubhumiSource Link
ജിദ്ദ: സൗദി അറേബ്യ, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങളിലെ നേതാക്കൾ തിങ്കളാഴ്ച ജിദ്ദയിൽ വെച്ച് മേഖലയിലെ സൈനിക സംഘർഷത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അന്താരാഷ്ട്ര നാവിഗേഷൻ സ്വാതന്ത്ര്യത്തിനും ഊർജ്ജ വിതരണ സുരക്ഷയ്ക്കും ഉണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ചും ചർച്ച ചെയ്തതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസി (എസ് പി എ) റിപ്പോർട്ട് ചെയ്തു. To advertise here, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആതിഥേയത്വം വഹിച്ച യോഗത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥയിൽ സംഘർഷം മൂലമുള്ള ആഘാതവും, പ്രാദേശിക സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളുടെ ഏകോപനവും ചർച്ച ചെയ്തു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയും ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനും യോഗത്തിൽ പങ്കെടുത്തു. സുപ്രധാന കേന്ദ്രങ്ങളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കും ജോർദാനുമെതിരായ തുടർച്ചയായ ഇറാൻ ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ സ്ഥിതിയാണെന്നു നേതാക്കൾ പറഞ്ഞു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് സൗദിയേയും ഖത്തർ, ജോർദാൻ എന്നിവയെയും ഇറാൻ ലക്ഷ്യം വയ്ക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്. Content Highlights: Leaders of Saudi Arabia, Qatar, and Jordan met in Jeddah to discuss regional military tensions., Concerns raised over maritime freedom and energy supply chain stability., Strong condemnation of Iranian drone and missile attacks targeting civilian infrastructure., Emphasis on strengthening joint efforts for regional security and economic stability. Published: 31 Mar 2026, 02:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമേഷ്യയിലെ സംഘർഷം: സ്ഥിതിഗതികൾ ചർച്ചചെയ്ത് സൗദി അറേബ്യ,… | Boolokam