പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെക്കൂടി അയയ്ക്കാൻ പദ്ധതിയിട്ട് യുഎസ്; ചർച്ചയ്ക്കിടയിലും വൻ നീക്കങ്ങൾ

പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെക്കൂടി അയയ്ക്കാൻ പദ്ധതിയിട്ട് യുഎസ്; ചർച്ചയ്ക്കിടയിലും വൻ നീക്കങ്ങൾ

M
MathrubhumiSource Link
വാഷിങ്ടൺ: പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കാൻ പെന്റഗണും വൈറ്റ്ഹൗസും പദ്ധതിയിടുന്നതായി റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോൾ തന്നെയാണ് ഇത്തരത്തിലുള്ള നീക്കം. യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. To advertise here, ട്രംപ് ഭരണകൂടം ഇറാനിൽ കരസേനാ നടപടിക്ക് ഗൗരവമായി തയ്യാറെടുക്കുന്നു എന്നതിന്റെ മറ്റൊരു സൂചനയാണിത്. കവചിത വാഹനങ്ങൾ ഉൾപ്പടെയുള്ള ഒരുക്കങ്ങളുമായിട്ട്് കരസേനയ വിന്യസിക്കുന്നതിനുള്ള നീക്കമാണ് പെന്റഗൺ പദ്ധതിയിടുന്നതെന്നും വാൾ സ്ട്രീറ്റ് ജേണൽ പറയുന്നു. 5000 നാവികസേനാ അംഗങ്ങളെ യുഎസ് ഇതിനകം മേഖലയിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം ചർച്ചകൾക്ക് തയ്യാറാകാതിരിക്കുന്ന ഇറാനെ സമ്മർദ്ദത്തിലാക്കുന്നതിനുള്ള യുഎസിന്റെ നീക്കമാണ് വൻതോതിലുള്ള സൈനിക വിന്യാസമെന്നും സൂചനയുണ്ട്. എന്നാൽ ഇറാനിൽ 'അവസാന പ്രഹരത്തിന്' പെന്റഗൺ സൈനിക ഓപ്ഷനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അതിൽ കരസേനയെ ഉപയോഗിക്കുകയും വൻതോതിലുള്ള ബോംബാക്രമണം നടത്തുകയും ചെയ്യുന്നതടക്കം ഉണ്ടെന്നും മറ്റൊരു യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്തു. ഇറാൻ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ നടത്താനിരിക്കുന്ന ആക്രമണം ചർച്ചകൾ പുരോഗമിക്കുന്നതിനാൽ അടുത്ത 10 ദിവസത്തേക്ക് നിർത്തിവെക്കുന്നു എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഇറാനിയൻ നാവിക സേനയെയും വ്യോമസേനയെയും അമേരിക്ക പൂർണ്ണമായും നശിപ്പിച്ചു. ഇറാനിയൻ മിസൈൽ ലോഞ്ചറുകളുടെ തൊണ്ണൂറു ശതമാനത്തോളം നശിപ്പിച്ചതായും, മിസൈലുകളിൽ തൊണ്ണൂറു ശതമാനത്തിലധികവും തകർത്തതായും ട്രംപ് പറഞ്ഞു. ഇറാൻ ഒരു കരാറിനായി അഭ്യർത്ഥിക്കുകയാണെന്നും, ചർച്ചക്ക് തയ്യാറായില്ലെങ്കിൽ അവരെ ഇനിയും തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചർച്ചകൾ നടത്തുന്നില്ലെന്ന് ഇറാൻ പറയുന്നത്. Content Highlights: Pentagon plans to send 10,000 additional troops to the Middle East., US administration preparing for potential land-based military action in Iran. Published: 27 Mar 2026, 12:31 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെക്കൂടി അയയ്ക്കാൻ പദ്ധതിയിട… | Boolokam