ന്യൂഡൽഹി: പശ്ചിമേഷ്യാ സംഘർഷത്തിനിടെ, ഇന്ത്യൻ പതാകയേന്തിയ മറ്റൊരു എണ്ണക്കപ്പൽ യു.എ.ഇ.യിലെ ഫുജൈറയിൽനിന്ന് യാത്ര തിരിച്ചു. 80,800 ടൺ അസംസ്കൃത എണ്ണയുമായാണ് ‘ജഗ് ലാഡ്കി’ കപ്പൽ പുറപ്പെട്ടത്. ഫുജൈറ ഓയിൽ ടെർമിനലിൽ ഇറാൻ ആക്രമണം നടക്കുമ്പോൾ ജഗ് ലാഡ്കി ഫുജൈറ ഓയിൽ ടെർമിനലിൽനിന്ന് എണ്ണ നിറയ്ക്കുകയായിരുന്നു. എന്നാൽ, ഞായറാഴ്ച രാവിലെ കപ്പൽ സുരക്ഷിതമായി തുറമുഖം വിട്ടു. ജീവനക്കാരും സുരക്ഷിതരാണ്. സംഘർഷമേഖലയിൽ നിന്നുവരുന്ന നാലാമത്തെ ഇന്ത്യൻ കപ്പലാണിത്. ഇത് ഇന്ത്യൻ നയതന്ത്രത്തിന്റെ വിജയമായാണ് കണക്കാക്കുന്നത്. To advertise here, അതിനിടെ, പാചകവാതക പ്രതിസന്ധി കണക്കിലെടുത്ത് പൈപ്പ് വഴിയുള്ള പാചകവാതകം (പി.എൻ.ജി.) ഉപയോഗിക്കുന്നവർ എൽ.പി.ജി. സിലിൻഡറുകൾ കൈവശംവെക്കുന്നത് കേന്ദ്രം നിരോധിച്ചു. പെട്രോളിയം മന്ത്രാലയമാണ് അവശ്യവസ്തു നിയമപ്രകാരം ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. പി.എൻ.ജി. കണക്ഷൻ ലഭ്യമായിട്ടുള്ളവർ അതിലേക്ക് മാറണമെന്ന് പെട്രോളിയം മന്ത്രാലയംകഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു. ഇതുവഴി എൽ.പി.ജി. സിലിൻഡറുകളുടെ ക്ഷാമം കുറയ്ക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് 60 ലക്ഷം കുടുംബങ്ങൾക്ക് വീടിനടുത്ത് പൈപ്പ്‌ലൈൻ ഗ്യാസ് ലഭ്യമാണ്. എൽ.പി.ജി. ബുക്കിങ് കുറഞ്ഞു: മാർച്ച് 13-ന് 88.8 ലക്ഷം എൽ.പി.ജി. സിലിൻഡറുകളാണ് രാജ്യത്ത് ഉപഭോക്താക്കൾ ബുക്ക് ചെയ്തതെങ്കിൽ ശനിയാഴ്ച ഇത് 77 ലക്ഷമായി കുറഞ്ഞെന്ന് സർക്കാർ അറിയിച്ചു. അതേസമയം, ഓൺലൈൻ ബുക്കിങ് മൂന്ന് ശതമാനം വർധിച്ചു. എൽ.പി.ജി. ഡീലർഷിപ്പുകളിലൊന്നും സിലിൻഡറില്ലാത്ത അവസ്ഥയുണ്ടായിട്ടില്ലെന്നും സർക്കാർ അവകാശപ്പെട്ടു. പെട്രോൾ, ഡീസൽ എന്നിവയ്ക്കും ക്ഷാമമില്ല. ഹോർമുസിൽ ബാക്കിയുള്ളത് 22 കപ്പലുകൾ: യുദ്ധസാഹചര്യത്തെത്തുടർന്ന് ഇറാൻ അടച്ച ഹോർമുസ് കടലിടുക്കിന് പരിസരത്ത് ഇന്ത്യൻപതാകയുള്ള 22 കപ്പലുകളാണ് ഇനി ബാക്കിയുള്ളത്. നേരത്തേ 28 കപ്പലുകളുണ്ടായിരുന്നു. ശിവാലിക്, നന്ദാ ദേവി എന്നീ കപ്പലുകൾ 92,712 മെട്രിക് ടൺ എൽ.പി.ജി.യുമായി ശനിയാഴ്ച ഹോർമുസ് കടന്ന് ഇന്ത്യയിലേക്ക് തിരിച്ചു. ഇവ യഥാക്രമം തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി മുന്ദ്രാ തുറമുഖത്തും കണ്ട്‌ലാ തുറമുഖത്തുമെത്തും. മന്ത്രി ജയ്‌ശങ്കർ സൗദിയുമായും യു.എ.ഇ.യുമായും സംസാരിച്ചു: കേന്ദ്ര വിദേശകാര്യ മന്ത്രി പശ്ചിമേഷ്യൻ സാഹചര്യങ്ങളെക്കുറിച്ച് സൗദി അറേബ്യ, യു.എ.ഇ. രാജ്യങ്ങളുമായി ചർച്ച നടത്തി. യു.എ.ഇ. വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ളാ ബിൻ സായിദ് അൽ നഹ്യാൻ, സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ എന്നിവരുമായാണ് ശനിയാഴ്ച രാത്രി ഫോൺ സംഭാഷണം നടത്തിയത്. ഇന്ത്യയുടെ ഊർജസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കാണ് മന്ത്രി ജയ്‌ശങ്കർ ഊന്നൽ നൽകിയതെന്നാണ് അറിയുന്നത്. Content Highlights: Indian tanker 'Jag Ladki' safely departed Fujairah with 80,800 tons of crude oil., Government bans LPG cylinders for PNG users to optimize supply., Diplomatic talks held between S. Jaishankar and UAE/Saudi counterparts to ensure energy flow., 22 Indian-flagged vessels remain near the Hormuz Strait. Published: 16 Mar 2026, 06:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പശ്ചിമേഷ്യാ സംഘർഷം; മറ്റൊരു എണ്ണക്കപ്പൽ കൂടി ഇന്ത്യയിലേക്ക്, എത്തുന്നത് 80,800 ടൺ ക്രൂഡോയിൽ
M
MathrubhumiSource Link
about 2 months ago