പശ്ചിമേഷ്യൻ സംഘർഷം: ഉഭയകക്ഷിബന്ധം ശക്തമാക്കാൻ അജിത് ഡോവൽ സൗദിയിൽ

പശ്ചിമേഷ്യൻ സംഘർഷം: ഉഭയകക്ഷിബന്ധം ശക്തമാക്കാൻ അജിത് ഡോവൽ സൗദിയിൽ

റിയാദ് : പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയസാഹചര്യങ്ങൾക്കിടയിൽ ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിലെത്തി. റിയാദ് വിമാനത്താവളത്തിൽ എത്തിയ ഡോവലിനെ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും സൗദി വിദേശകാര്യമന്ത്രാലയത്തിലെ പൊളിറ്റിക്കൽ അഫയേഴ്സ് ഡെപ്യൂട്ടി മിനിസ്റ്റർ ഡോ. സൗദ് അൽ സാതിയും ചേർന്ന് സ്വീകരിച്ചു. To advertise here, സൗദി ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനുമായി അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. ആഗോള ഊർജവിപണിയിലെ സുസ്ഥിരത ഉറപ്പാക്കുകയായിരുന്നു ചർച്ചയുടെ പ്രധാനലക്ഷ്യം. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനും ഊർജസുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിർണായകചർച്ചകളും നടന്നു. ഊർജമേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ നാഴികക്കല്ലുകൾ കൈവരിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിലുയർന്നു. സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാനും ചർച്ചയിൽ പങ്കെടുത്തു. പ്രാദേശികസുരക്ഷയുമായി ബന്ധപ്പെട്ട് സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി നടത്തിയ വിശകലനത്തിൽ മേഖലയിലെ ഏറ്റവുംപുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും അന്താരാഷ്ട്രവിഷയങ്ങളും ചർച്ചയായി. സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ഇന്ത്യയും സൗദിയും ഒത്തുചേർന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നയതന്ത്ര നീക്കങ്ങൾ. Published: 21 Apr 2026, 01:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമേഷ്യൻ സംഘർഷം: ഉഭയകക്ഷിബന്ധം ശക്തമാക്കാൻ അജിത് ഡോവൽ സൗ… | Boolokam