പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ വിദേശനയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കോൺഗ്രസ് എംപി ശശി തരൂർ രൂക്ഷമായി വിമർശിച്ചു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മാധ്യമങ്ങളോട് സംസാരിക്കുന്ന തരൂരിന്റെ ദൃശ്യങ്ങളാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഡിജിറ്റലി മാനിപ്പുലേറ്റഡ് ആണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി. To advertise here, പ്രചരിക്കുന്ന ദൃശ്യങ്ങളിൽ പറയുന്നത് : “മോദി ചെയ്തത് ചരിത്രപരമായ ഒരു തെറ്റാണ്; തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന ശക്തികളുമായി സൗഹൃദം സ്ഥാപിച്ചുകൊണ്ട് ഇന്ത്യയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ല. ഗ്ലോബൽ സൗത്ത് എന്നത് ഒരു യാഥാർത്ഥ്യമാണ്; ചൈനയും റഷ്യയും പാകിസ്ഥാനും ഇപ്പോൾ മുമ്പത്തേക്കാളും അടുത്താണ്; കഴിഞ്ഞ എഴുപത് വർഷത്തിനിടയിലെ ഏറ്റവും മികച്ച നയതന്ത്രമാണ് പാകിസ്ഥാൻ കാഴ്ചവെച്ചിരിക്കുന്നത്”. അന്വേഷണം ഇറാൻ-ഇസ്രായേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശനയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കോൺഗ്രസ് എംപി ശശി തരൂർ വിമർശിച്ചിരുന്നെങ്കിൽ അത് വലിയ വാർത്തയായേനെ. എന്നാൽ അത്തരം റിപ്പോർട്ടുകളൊന്നും തന്നെയില്ല. മറിച്ച്, ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടുകളെ പിന്തുണയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. ഇന്ത്യയുടെ നിലപാട് ഭീരുത്വമല്ലെന്നും അത് പക്വതയാർന്ന നയതന്ത്രമാണെന്നും 'ഇന്ത്യൻ എക്സ്പ്രസ്സിലെ ' ലേഖനത്തിലൂടെ തരൂർ വ്യക്തമാക്കിയിട്ടുണ്ട്. വൈറലായ ദൃശ്യങ്ങളിൽ വാർത്താ ഏജൻസിയായ പിടിഐയുടെ ലോഗോ കാണാം. തുടർന്ന് പിടിഐ ഇങ്ങനെ ഒരു വീഡിയോ പ്രസിദ്ധീകരിച്ചിരുന്നോ എന്ന് പരിശോധിച്ചു. പ്രചരിക്കുന്ന വീഡിയോയുടെ സമാന പശ്ചാതലത്തിൽ ഉള്ള ദൃശ്യങ്ങൾ പിടിഐയുടെ ഔദ്യോഗിക എക്സ് പേജിൽ 2026 മാർച്ച് 14-ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. പശ്ചിമേഷൻ സംഘർഷത്തെക്കുറിച്ച് ശശി തരൂർ മാധ്യമങ്ങളോട് സംസാരിക്കുന്നതാണ് ഇതിൽ.1 മിനുട്ട് 2 സെക്കൻസ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങളിൽ എവിടെയും തന്നെ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നപോലൊരു പരാമർശമില്ല. ശശി തരൂർ യഥാർത്ഥത്തിൽ പറയുന്നത്: “യുദ്ധം അവസാനിച്ചാൽ മാത്രമേ ഹോർമുസ് കടലിടുക്ക് തുറക്കാൻ കഴിയൂ.ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇറാന് വളരെ കുറച്ച് നിയന്ത്രണങ്ങൾ മാത്രമേയുള്ളൂ. നിലവിൽ അവർ പ്രതിരോധത്തിലാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 13 അമേരിക്കൻ സൈനികരും 5,000 ഇറാനികളും കൊല്ലപ്പെട്ടു. സംഘർഷത്തിന്റെ ഗതി പൂർണ്ണമായും ഇറാന് വിരുദ്ധമായിരുന്നു. ഇറാനിയൻ ഡ്രോണുകളും മിസൈലുകളും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയതിനേക്കാൾ കൂടുതൽ നാശനഷ്ടങ്ങൾ ഇറാനിൽ ഉണ്ടായിട്ടുണ്ട്. അതിനാൽ ഇറാനാണ് തിരിച്ചടികൾ നേരിടുന്നത്. എണ്ണ കടത്തുന്ന ചാനലുകൾ, കപ്പൽ ചാനലുകൾ, വിമാന സർവീസുകൾ തുടങ്ങിയവയെ കർശനമായി നിയന്ത്രിക്കുന്നതിലൂടെ ഇവയെല്ലാം ചെലവേറിയതാക്കാൻ അവർക്ക് സാധിക്കും. അവർക്കുള്ള ഒരേയൊരു ആയുധം ഇതാണ്. ഈ യുദ്ധം വേഗത്തിൽ നിർത്താൻ പ്രേരിപ്പിക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ അവർ അത് ഉപേക്ഷിക്കാൻ പോകുന്നില്ല. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, ഈ മേഖലയെ മുഴുവൻ രക്ഷിക്കുന്നത് നമ്മുടെ ലക്ഷ്യമായിരിക്കണം.” മാത്രമല്ല, വൈറൽ വീഡിയോയിലെ ശബ്ദം ശശി തരൂരിൻ്റെ യഥാർത്ഥ ശബ്ദത്തിൽനിന്നു വ്യത്യസ്തമാണ്. വീഡിയോ എഐ നിർമ്മിതമാകാമെന്ന സൂചനയാണിത് നൽകുന്നത്. നിർമ്മിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന സംഭാഷണങ്ങളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. തുടർന്ന് എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് വീഡിയോയുടെ ഓഡിയോ പരിശോധിച്ചു. സംഭാഷണം എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്. എഐ പരിശോധന ഫലത്തിൻ്റെ സ്ക്രീൻഷോട്ട് വാസ്തവം ഈ പ്രചാരണം വ്യാജമാണ്. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് ശശി തരൂർ മാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങൾ ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്. Content Highlights: Viral video of Shashi Tharoor criticizing PM Modi is digitally manipulated., Audio analysis confirms the voice is AI-generated., Original PTI footage shows Tharoor discussing the conflict neutrally., Tharoor has publicly supported India's diplomatic stance on the issue. Published: 19 Mar 2026, 06:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രിയെ ശശി തരൂർ രൂക്ഷമായി വിമർശിച്ചോ? | Fact Check
M
MathrubhumiSource Link
about 2 months ago