പശ്ചിമേഷ്യൻ സംഘർഷം: രണ്ടുമാസത്തെ റേഷൻ ശനിയാഴ്ചമുതൽ ഒന്നിച്ചു വാങ്ങാം

പശ്ചിമേഷ്യൻ സംഘർഷം: രണ്ടുമാസത്തെ റേഷൻ ശനിയാഴ്ചമുതൽ ഒന്നിച്ചു വാങ്ങാം

M
MathrubhumiSource Link
ആലപ്പുഴ: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ചു നൽകും. ഈ മാസം നാലിനു വിതരണം തുടങ്ങും. വെള്ളക്കാർഡിന് രണ്ടുമാസത്തെ വിഹിതമായി 10 കിലോ അരി ഒരുമിച്ചു വാങ്ങാം. നീലക്കാർഡിന് രണ്ടുമാസത്തെ വിഹിതത്തിനു പുറമേ അഞ്ചുകിലോ അരി കൂടുതലായും ലഭിക്കും. To advertise here, മഞ്ഞക്കാർഡിന് അരി, ഗോതമ്പ്, ആട്ട എന്നിവയടക്കം 70 കിലോ ഭക്ഷ്യസാധനങ്ങൾ ലഭിക്കും. പിങ്ക് കാർഡിലെ ഓരോ അംഗത്തിനും 10 കിലോ വീതം ലഭിക്കും. ഈ മാസത്തെ വിഹിതം ഏപ്രിൽ നാലുമുതൽ 30 വരെയേ വാങ്ങാനാകൂ. മേയിലെ വിഹിതം ഏപ്രിൽ നാലുമുതൽ മേയ് 30 വരെ വാങ്ങാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. യുദ്ധഭീതി നിലനിൽക്കുന്നതിനാൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനാണ് കേന്ദ്രനിർദേശപ്രകാരമുള്ള നടപടി. മൂന്നുമാസത്തെ വിഹിതം ഒന്നിച്ചു നൽകാനാണ് കേന്ദ്രം നിർദേശിച്ചത്. എന്നാൽ, സംസ്ഥാനത്തെ റേഷൻകടകളിൽ പലയിടത്തും കൂടുതൽ ശേഖരിച്ചുവെക്കാനുള്ള സൗകര്യമില്ല. അതിനാലാണ് രണ്ടുമാസമായി ചുരുക്കിയത്. സ്റ്റോക്ക് തീരുന്നമുറയ്ക്ക് ജൂണിലെ വിഹിതംകൂടി നേരത്തേയെത്തിച്ച് വിതരണംചെയ്യാനും ആലോചിക്കുന്നുണ്ട്. വിഹിതം ഇങ്ങനെ 1. മഞ്ഞക്കാർഡ്: ഏപ്രിൽ വിഹിതവും മേയ് മാസത്തിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ 60 കിലോ (30+30) അരിയും നാലുകിലോ (2+2) ഗോതമ്പും സൗജന്യമായും ആറു പാക്കറ്റ് (3+3) ആട്ട ഏഴുരൂപ നിരക്കിലും ലഭിക്കും 2. പിങ്ക് കാർഡ്: ഏപ്രിൽ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ഓരോ അംഗത്തിനും എട്ടുകിലോ (4+4) അരിയും രണ്ടുകിലോ (1+1) ഗോതമ്പും സൗജന്യമായി ലഭിക്കും. (നാല്‌ അംഗങ്ങളുള്ള കാർഡിന് ഗോതമ്പിനു പകരം പരമാവധി എട്ടു പാക്കറ്റ് (4+4) ആട്ടയും അതിൽക്കൂടുതൽ അംഗങ്ങളുള്ള കാർഡിന് ഓരോ അംഗത്തിനും അധികമായി രണ്ടുകിലോ (1+1) ഗോതമ്പു കൂടിയും ലഭിക്കും. 3. നീലക്കാർഡ്: ഏപ്രിൽമാസ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ഓരോ അംഗത്തിനും നാലുകിലോ (2+2) അരിവീതം കിലോയ്ക്ക് നാലുരൂപ നിരക്കിൽ ലഭിക്കും. കൂടാതെ ഏപ്രിൽ, മേയ് മാസങ്ങളിലെ അധികവിഹിതമായി ആകെ അഞ്ചുകിലോ (2+3) അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതതു താലൂക്കിലെ ‌സ്റ്റോക്കിനനുസരിച്ച് കാർഡിന് രണ്ടുകിലോ മുതൽ ആറുകിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും. 4. വെള്ളക്കാർഡ്: ഏപ്രിൽ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ 10 കിലോ (6+4) അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതതു താലൂക്കിലെ ‌സ്റ്റോക്കിനനുസരിച്ച് കാർഡിന് രണ്ടുകിലോ മുതൽ ആറുകിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും. 5. ക്ഷേമസ്ഥാപന അന്തേവാസികൾക്കുള്ള കാർഡ്: ഏപ്രിൽ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ നാലുകിലോ (2+2) അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതതു താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി രണ്ടുകിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും. മണ്ണെണ്ണവിതരണം ഇങ്ങനെ : ഏപ്രിൽ-മേയ്-ജൂൺ ത്രൈമാസത്തിൽ വൈദ്യുതിയുള്ള വീടുകളിലെ മഞ്ഞക്കാർഡിന് ഒരുലിറ്റർ മണ്ണെണ്ണയും പിങ്ക്, നീല, വെള്ള കാർഡുകൾക്ക് അരലിറ്റർ മണ്ണെണ്ണയും ലഭിക്കും. വൈദ്യുതിയില്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആറുലിറ്റർ കിട്ടും. Content Highlights: Combined ration distribution for April and May 2026 due to global supply concerns., Distribution starts from April 4, 2026., Card-specific breakdown for Yellow, Pink, Blue, and White ration cards., Kerosene distribution announced for the April-June 2026 quarter., Storage limitations led to a two-month distribution cycle instead of three. Published: 01 Apr 2026, 05:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമേഷ്യൻ സംഘർഷം: രണ്ടുമാസത്തെ റേഷൻ ശനിയാഴ്ചമുതൽ ഒന്നിച്ച… | Boolokam