പശ്ചിമേഷ്യൻ സംഘർഷം; ഒമാൻ സമ്പദ് വ്യവസ്ഥ ശക്തമായ കുതിപ്പ് തുടരുമെന്ന് ഐഎംഎഫ്

പശ്ചിമേഷ്യൻ സംഘർഷം; ഒമാൻ സമ്പദ് വ്യവസ്ഥ ശക്തമായ കുതിപ്പ് തുടരുമെന്ന് ഐഎംഎഫ്

മസ്‌കറ്റ്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിലും ഒമാൻ സമ്പദ് വ്യവസ്ഥ ശക്തമായ കുതിപ്പ് തുടരുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ വിലയിരുത്തൽ. ജിസിസിയിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ, ഒമാന്റേതായിരിക്കുമെന്നും ഐഎംഎഫ് അഭിപ്രായപ്പെട്ടു. ഹോർമൂസ് കടലിടുക്ക് അടച്ചത് അടക്കമുള്ള പ്രതിസന്ധികൾ ഒമാനെ കാര്യമായി ബാധിട്ടില്ലെന്നും ഐഎംഎഫ് വ്യക്തമാക്കി. To advertise here, പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പല മിഡിൽ ഈസ്റ്റ് രാജ്യങ്ങളും സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടുമ്പോഴാണ് ഒമാൻ വളർച്ച കൈവരിക്കുമെന്ന പ്രവചനം. ഈ വർഷത്തെ റീജിണൽ ഇകണോമിക് ഔട്ട്ലുക്ക് ഫോർ ദി മിഡിൽ ഈസ്റ്റ് ആൻഡ് സെൻട്രൽ ഏഷ്യ'യിലാണ് അന്താരാഷ്ട നാണ്യനിധിയുടെ ശ്രദ്ധേയമായ വിലയിരുത്തൽ. ഒമാന്റെ ജിഡിപിയിൽ 3.5% വളർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മറ്റുപല ജിസിസി രാജ്യങ്ങളിലും രണ്ടു ശതമാനത്തിൽ താഴെയായിരിക്കും വളർച്ചാനിരക്കെന്നും ഐഎംഎഫ് അഭിപ്രായപ്പെട്ടു. സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതും ഊർജ ഉത്പാദനവും വ്യാപാരവും തടസ്സപ്പെട്ടതുമാണ് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് തിരിച്ചടിയാകുക. ഹോർമൂസിനെ ആശ്രയിക്കാതെ വ്യാപാരം നടത്താൻ കഴിയും എന്നതാണ് ഒമാൻ സമ്പദ് വ്യവസ്ഥ ശക്തിപ്പെടാൻ കാരണം. ഹോർമുസ് കടലിടുക്കിന് പുറത്തുള്ള ഒമാന്റെ സ്ഥാനം രാജ്യത്തിന് അനുഗ്രഹമായി മായെന്ന് ഐഎംഎഫിലെ മിഡിൽ ഈസ്റ്റ്, സെൻട്രൽ ഏഷ്യ വകുപ്പ് ഡയറക്ടർ ജിഹാദ് അസൂർ പറഞ്ഞു. അതോടൊപ്പം എണ്ണവിലയിലുണ്ടായ വർധനയും രാജ്യത്തിന് ഗുണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും എൽഎൻജി വ്യാപാരത്തിന്റെ നാലിലൊന്ന് ഭാഗവും ഹോർമോസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. Content Highlights: IMF forecasts 3.5% GDP growth for Oman in 2026., Oman projected as the fastest-growing economy in the GCC., Strategic location outside the Strait of Hormuz ensures trade stability., Higher oil prices contributing to economic strength., Resilience against regional geopolitical tensions. Published: 20 Apr 2026, 11:33 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമേഷ്യൻ സംഘർഷം; ഒമാൻ സമ്പദ് വ്യവസ്ഥ ശക്തമായ കുതിപ്പ് തു… | Boolokam