പശ്ചിമേഷ്യൻ സംഘർഷം; പ്രവാസികളുടെ യാത്രാദുരിതത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് AKCC

പശ്ചിമേഷ്യൻ സംഘർഷം; പ്രവാസികളുടെ യാത്രാദുരിതത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് AKCC

M
MathrubhumiSource Link
മനാമ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ നേരിടുന്ന യാത്രാദുരിതം പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബഹ്‌റൈൻ എ.കെ.സി.സി. (AKCC) ആവശ്യപ്പെട്ടു. To advertise here, വിവാഹം, മരണം, ചികിത്സ, ഉപരിപഠനം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകാൻ സാധിക്കാതെ പ്രവാസികൾ വലിയ മാനസിക വിഷമത്തിലും പ്രതിസന്ധിയിലുമാണ്. യാത്രയ്ക്കായി വലിയ തുക മുടക്കേണ്ടി വരുന്നതാണ് പ്രവാസികൾ നേരിടുന്ന പ്രധാന തടസ്സമെന്ന് സംഘടന ചൂണ്ടിക്കാട്ടി. കുടുംബസമേതം നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒട്ടനവധി പ്രവാസികൾ നിലവിൽ ഗൾഫ് നാടുകളിലുണ്ട്. എന്നാൽ ചാർട്ടേഡ് വിമാനങ്ങളുടെ അമിത നിരക്ക് കാരണം കുടുംബവുമായി യാത്ര ചെയ്യുക എന്നത് സാധാരണക്കാർക്ക് അസാധ്യമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രവാസികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരമായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ സർവീസുകൾ നടത്താൻ മുന്നോട്ടുവരണമെന്നും ഇതിനാവശ്യമായ മാതൃകാപരമായ തീരുമാനങ്ങൾ കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നും എ.കെ.സി.സി. ആവശ്യപ്പെട്ടു. കേരളത്തിലെ വിവിധ സെക്ടറുകളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ഇന്ത്യയിലെ ബന്ധപ്പെട്ട മന്ത്രാലയങ്ങളെ സമീപിച്ചിട്ടുണ്ട്. Content Highlights: AKCC demands urgent central government intervention to resolve expat travel crisis., Exorbitant airfares are preventing common expats from traveling for emergencies., Call for increased flight services by Air India and Indigo to Kerala., Families are disproportionately affected by current high travel costs. Published: 24 Mar 2026, 11:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമേഷ്യൻ സംഘർഷം; പ്രവാസികളുടെ യാത്രാദുരിതത്തിൽ കേന്ദ്രസർ… | Boolokam