ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്താന്റെ നീക്കങ്ങളെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് ഇന്ത്യ. പാകിസ്താനെപ്പോലെ ഒരു 'ദല്ലാൾ' (ബ്രോക്കർ) രാജ്യമായി ഇന്ത്യ പ്രവർത്തിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന സർവകക്ഷി യോഗത്തിലാണ് മന്ത്രി പാകിസ്താനെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയത്. അമേരിക്കയ്ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്താൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യ ഒരിക്കലും പാകിസ്താനെപ്പോലെ ഒരു മധ്യസ്ഥ രാജ്യമായി പ്രവർത്തിക്കില്ലെന്ന് ജയശങ്കർ യോഗത്തിൽ പറഞ്ഞു. ''പാകിസ്താനെപ്പോലെ ഒരു ഇടനിലക്കാരനായോ ദല്ലാൾ (ബ്രോക്കർ) രാജ്യമായോ ഇന്ത്യ പ്രവർത്തിക്കില്ല'', വിദേശകാര്യമന്ത്രി പറഞ്ഞു. To advertise here, പാകിസ്താനും യുഎസ്സും തമ്മിലുള്ള ഉഭയകക്ഷി താല്പര്യങ്ങളാണ് പാകിസ്താന്റെ ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. നിലവിലുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനം പാകിസ്താൻ മുന്നോട്ടുവെച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ ഒരു പോസ്റ്റ് പങ്കുവെച്ചതിന് ശേഷമാണ് ഇതുസംബന്ധിച്ച ഊഹാപോഹങ്ങളുയർന്നത്. 1981 മുതൽ പാകിസ്താൻ ഇത്തരം കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അത് യുഎസും പാകിസ്താനും തമ്മിലുള്ള ദ്വിപക്ഷീയ ബന്ധം കാരണമാണെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഇറാനിൽ കുടുങ്ങിക്കിടന്ന 4,25,000 ഇന്ത്യക്കാരെ ഇതുവരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി സർക്കാർ സർവകക്ഷിയോഗത്തിൽ അറിയിച്ചു. അവിടെ തുടരുന്ന മറ്റ് ഇന്ത്യക്കാരുടെ താല്പര്യങ്ങളും സുരക്ഷയും സംരക്ഷിക്കാൻ നിരന്തരമായ നിരീക്ഷണം നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഇറാനെതിരായ അമേരിക്കൻ ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. നിലവിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ വലിയൊരു ഭാഗം റഷ്യയിൽ നിന്നാണെന്നും, രാജ്യത്തെ ഊർജ്ജ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ അറിയിച്ചു. എൽപിജി വിതരണം സുസ്ഥിരമാണെന്നും സർക്കാർ ഉറപ്പുനൽകി. അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണെന്നും ഇസ്രായേൽ പ്രധാനപ്പെട്ട തന്ത്രപ്രധാന സാങ്കേതിക പങ്കാളിയാണെന്നും സർക്കാർ യോഗത്തിൽ എടുത്തുപറഞ്ഞു. ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായി സന്തുലിതമായ ബന്ധം നിലനിർത്തുന്നതിനോടൊപ്പം തന്നെ ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും സർക്കാർ ആവർത്തിച്ചു. സർവകക്ഷി യോഗത്തിൽ ഉയർന്ന എല്ലാ ചോദ്യങ്ങൾക്കും സർക്കാർ മറുപടി നൽകിയതായും എല്ലാ പാർട്ടികളും ഐക്യത്തോടെ നിൽക്കുന്നുവെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. Content Highlights: External Affairs Minister S. Jaishankar labeled Pakistan as a 'broker' state., India officially dismissed Pakistan's offer to mediate between the US, Iran, and Israel., The remarks were made during an all-party meeting in New Delhi., Pakistan's diplomatic maneuvers are viewed as attempts to strengthen US-Pakistan bilateral ties. Published: 25 Mar 2026, 09:44 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാകിസ്താനെ പോലൊരു ‘ബ്രോക്കർ’ രാജ്യമല്ല ഇന്ത്യ – എസ്. ജയശങ്കർ
M
MathrubhumiSource Link
about 2 months ago