യുഎസ് - ഇറാൻ താത്കാലിക വെടിനിർത്തൽ കരാർ ഏപ്രിൽ 22-ന് അവസാനിക്കാനിരിക്കെ, ഹോർമുസ് കടലിടുക്കിൽ സംഘർഷാന്തരീക്ഷം നിലനിൽക്കുകയാണ്. പ്രശ്നപരിഹാരത്തിനായി ഇസ്‌ലാമാബാദിൽ നടക്കുന്ന സമാധാന ചർച്ചകളിൽ യുഎസ് പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഇറാന്റെ നിലപാട്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാകിസ്താൻ്റെയും ഇറാന്റെയും പ്രവർത്തനങ്ങൾ ഫലപ്രദമല്ലെന്നും മേഖലയിൽ സമാധാനം നിലനിർത്താൻ ഇന്ത്യ പരിശ്രമിക്കുന്നതായും പ്രധാനമന്ത്രി പറയുന്നതാണ് ദൃശ്യങ്ങളിൽ. To advertise here, ഈ പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി. പ്രചരിക്കുന്ന സന്ദേശത്തിൻ്റെ സ്ക്രിൻഷോട്ട് അന്വേഷണം യുഎസ്-ഇറാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട വിഷയത്തിൽ വളരെ കരുതലോടെയുള്ള നയതന്ത്ര നിലപാടാണ് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്. മിക്ക ലോകരാജ്യങ്ങളും പാകിസ്ഥാന്റെ പങ്കിനെ അഭിനന്ദിച്ചപ്പോഴും, ഇന്ത്യ തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിൽ പാകിസ്ഥാൻ എന്ന പേര് പരാമർശിക്കുക പോലും ചെയ്യ്തിരുന്നില്ല.പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്ന പോലൊരു പ്രസ്താവന പ്രധാനമന്ത്രി നടത്തിയിരുന്നെങ്കിൽ അത് വാർത്തയായേനെ. അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെയില്ല. തുടർന്ന് പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണുന്ന അതേ പശ്ചാത്തലത്തിൽ നരേന്ദ്ര മോദി സംസാരിക്കുന്ന വീഡിയോ കണ്ടെത്തി. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയുടെ എക്സ് പേജിൽ 2026 ഏപ്രിൽ 18-ന് പങ്കുവച്ച ഒരു പോസ്റ്റാണിത്. നാരിശക്തി അധിനിയം(വനിത സംവരണ ബിൽ) വുമായി ബന്ധപ്പെട്ട വിഷയത്തിൽ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ. യഥാർത്ഥ വീഡിയോയിൽ പറയുന്നത് : “ഇന്ന് ഞാൻ ഇവിടെ വന്നിരിക്കുന്നത് ഈ രാജ്യത്തെ സ്ത്രീകളെ സംബന്ധിക്കുന്ന സുപ്രധാനമായ ഒരു വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ്. സ്ത്രീകളുടെ പുരോഗതി എങ്ങനെയാണ് തടസ്സപ്പെട്ടിരിക്കുന്നത് എന്ന് ഈ രാജ്യത്തെ ഓരോ പൗരനും കണ്ടുകൊണ്ടിരിക്കുകയാണ്. പരമാവധി പരിശ്രമിച്ചിട്ടും അതിൽ വിജയിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. നാരീശക്തി അധിനിയമത്തിൽ (Nari Shakti Adhiniyam) ഭേദഗതികൾ കൊണ്ടുവരാൻ കഴിഞ്ഞില്ല. ഇതിന് രാജ്യത്തെ എല്ലാ അമ്മമാരോടും സഹോദരിമാരോടും ഞാൻ ക്ഷമ ചോദിക്കുന്നു……”ഇതിൽ എവിടെയും പ്രചരിക്കുന്ന വീഡിയോയിൽ പറയുന്ന പോലൊരു പ്രസ്താവനയില്ല. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ പരിശോധിച്ചപ്പോൾ 2026 ഏപ്രിൽ 18-ന് ഇതേ വീഡിയോ അപ്ലോഡ് ചെയ്തതായി കണ്ടെത്തി. ‘പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു’ എന്നാണ് ലൈവായി സംപ്രേക്ഷണം ചെയ്യ്ത ഈ വീഡിയോയുടെ തലക്കെട്ട് . ഈ അഭിസംബോധനയിൽ എവിടെയും അദ്ദേഹം ഇസ്രായേലുമായി ബന്ധപ്പെട്ട് ഒന്നും സംസാരിക്കുന്നില്ല. ഇതിൽനിന്നും പ്രചരിക്കുന്ന വീഡിയോ എഡിറ്റഡ് ആണെന്ന് വ്യക്തമായി. https://www.youtube.com/live/UHsDDtsW7Fo?si=I3qEEsbFio9te0-9 തുടർന്ന് വൈറൽ വീഡിയോ എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് പരിശോധിച്ചു. വൈറൽ വീഡിയോയിലെ സംഭാഷണം 76.2 ശതമാനം എഐ നിർമ്മിതമാണ് എന്ന ഫലമാണ് ലഭിച്ചത്. പരിശോധനാഫലം ചുവടെ കാണാം. പരിശോധന ഫലത്തിൻ്റെ സ്ക്രിൻഷോട്ട് വാസ്തവം ഈ പ്രചാരണം വ്യാജമാണ്.ഏപ്രിൽ 18-ന് വനിതാ സംവരണ ബിൽ പാർലമെൻ്റിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യ്തിരുന്നു. ഈ ദൃശ്യങ്ങളിൽ എഐ ഉപയോഗിച്ച് വ്യാജ ഓഡിയോ ചേർത്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്. Content Highlights: Viral video of PM Modi criticizing Pakistan and Iran is proven fake., The original footage is from April 18, 2026, regarding the Nari Shakti Adhiniyam., AI detection tools indicate a 76.2% probability of synthetic audio generation., Official sources confirm no such statement was made by the Prime Minister. Published: 21 Apr 2026, 02:04 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാകിസ്താനെയും ഇറാനെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, വീഡിയോയുടെ വാസ്തവമറിയാം | Fact Check
M
MathrubhumiSource Link
19 days ago