പാകിസ്താന്റെ നയതന്ത്ര സന്ദേശം അമേരിക്ക തയ്യാറാക്കി നൽകിയതോ? പാക് പ്രധാനമന്ത്രിയുടെ പോസ്റ്റിൽ വിവാദം

പാകിസ്താന്റെ നയതന്ത്ര സന്ദേശം അമേരിക്ക തയ്യാറാക്കി നൽകിയതോ? പാക് പ്രധാനമന്ത്രിയുടെ പോസ്റ്റിൽ വിവാദം

M
MathrubhumiSource Link
ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ സാമൂഹികമാധ്യമ പോസ്റ്റിനെച്ചൊല്ലി വിവാദം. ഇറാൻ-യുഎസ് യുദ്ധവുമായി ബന്ധപ്പെട്ട് പാകിസ്താൻ പ്രസിഡന്റ് സാമൂഹികമാധ്യമമായ 'എക്‌സി'ൽ പോസ്റ്റ് ചെയ്ത കുറിപ്പിലെ 'ഡ്രാഫ്റ്റ്- പാകിസ്താന്റെ പ്രധാനമന്ത്രിയുടെ എക്‌സിലെ സന്ദേശം' എന്ന ഭാഗമാണ് വിവാദമുയർത്തിയിരിക്കുന്നത്. എക്‌സിൽ ആദ്യം പോസ്റ്റ് ചെയ്ത കുറിപ്പിലാണ് 'ഡ്രാഫ്റ്റ്' എന്ന ഭാഗവും ഉണ്ടായിരുന്നത്. എന്നാൽ, പിന്നീട് ഈ ഭാഗം പോസ്റ്റിൽനിന്ന് നീക്കംചെയ്തിരുന്നു. To advertise here, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ചർച്ചകൾക്കുള്ള സമയപരിധി നീട്ടാൻ അഭ്യർഥിച്ചും ഇറാനോട് ഹോർമുസ് തുറക്കാൻ അഭ്യർഥിച്ചുമാണ് പാക് പ്രധാനമന്ത്രി എക്‌സിൽ കുറിപ്പ് പോസ്റ്റ്‌ചെയ്തത്. ഈ കുറിപ്പിൽ ആദ്യം ഉൾപ്പെട്ടിരുന്ന 'ഡ്രാഫ്റ്റ്' എന്ന ഭാഗത്തെക്കുറിച്ചാണ് പിന്നീട് വിവാദമുയർന്നത്. പാകിസ്താന്റെ നയതന്ത്ര കുറിപ്പുകൾ സ്വതന്ത്രമായി തയ്യാറാക്കുന്നതാണോ അതോ ബാഹ്യഇടപെടലിലൂടെയാണോ എന്നാണ് ഇതേക്കുറിച്ചുള്ള പ്രധാന ചോദ്യം. ഡ്രാഫ്റ്റ് എന്നതിനുശേഷമുള്ള 'പാകിസ്താന്റെ പ്രധാനമന്ത്രി' എന്ന പ്രയോഗം ഇത്തരം നയതന്ത്ര കുറിപ്പുകളിൽ അസാധാരണമാണെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. പ്രധാനമന്ത്രി സ്വയം തയ്യാറാക്കുന്ന സന്ദേശത്തിൽ ഇങ്ങനെ വിശേഷിപ്പിക്കുന്ന അസ്വാഭാവികമാണെന്നും പറയപ്പെടുന്നു. അതിനാൽത്തന്നെ ഈ സന്ദേശം പുറത്തുനിന്ന് ആരോ തയ്യാറാക്കി നൽകിയതാണെന്ന സംശയം ബലപ്പെടുത്തുന്നതാണെന്നും സാമൂഹികമാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടി. അതേസമയം, അമേരിക്കയാണ് പാകിസ്താനെ നിയന്ത്രിക്കുന്നതെന്നായിരുന്നു ഷെഹബാസ് ഷെരീഫിന്റെ പോസ്റ്റ് ചൂണ്ടിക്കാട്ടി ചിലർ വിമർശിച്ചത്. വൈറ്റ്ഹൗസിൽനിന്നുള്ള സന്ദേശം പോസ്റ്റ് ചെയ്തപ്പോൾ പാകിസ്താൻ പ്രധാനമന്ത്രി ആദ്യഭാഗം നീക്കംചെയ്യാൻ മറന്നുപോയെന്നും കോപ്പി പേസ്റ്റ് ചെയ്തതാണെന്നും ചിലർ പരിഹസിച്ചു. ഡൊണാൾഡ് ട്രംപ് ആണ് പാകിസ്താനെ നിയന്ത്രിക്കുന്നതെന്നും പാക് പ്രധാനമന്ത്രിക്ക് പോസ്റ്റ് ചെയ്യാനുള്ള കുറിപ്പ് നേരത്തെ തയ്യാറാക്കി അയച്ചുകൊടുത്തതാണെന്നും മറ്റുചിലരും ആരോപിച്ചു. എന്നാൽ, ഇതേക്കുറിച്ച് പാകിസ്താനോ അമേരിക്കയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. Photo Courtesy: x.com/ryangrim Content Highlights: Pakistan PM's X post inadvertently included 'Draft' instructions, suggesting external drafting., The post addressed US President Donald Trump and Iran regarding geopolitical tensions., Public and opposition scrutiny suggests potential foreign interference in Pakistani diplomatic communications., No official response from the US or Pakistan regarding the authenticity of the claims. Published: 08 Apr 2026, 11:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാകിസ്താന്റെ നയതന്ത്ര സന്ദേശം അമേരിക്ക തയ്യാറാക്കി നൽകിയതോ?… | Boolokam