പാക്കോയി പാലം തുറന്നു, റോഡ് പാതിവഴിയിൽ

പാക്കോയി പാലം തുറന്നു, റോഡ് പാതിവഴിയിൽ

ഭൂമിവാതുക്കൽ തിരുവങ്ങോത്ത് മുക്ക് റോഡിന്റെ പ്രവൃത്തി പാതിവഴിയിൽ To advertise here, വാണിമേൽ : പ്രളയത്തിൽ തകർന്ന പാക്കോയി പാലം തുറന്നുകൊടുത്തെങ്കിലും പാലത്തിലേക്കുള്ള റോഡിന്റെ പ്രവൃത്തി പാതിവഴിയിൽത്തന്നെ. ഭൂമിവാതുക്കൽ ടൗൺ തിരുവങ്ങോത്ത് മുക്ക് റോഡിന്റെ പ്രവൃത്തിയാണ് പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നത്. ഇതുമൂലം പൊന്നുംവിലയുള്ള ഭൂമി സൗജന്യമായി നൽകിയ നരിപ്പറ്റ ഗ്രാമപ്പഞ്ചായത്തിന്റെ ഭാഗത്തുള്ളവർ കടുത്ത ദുരിതത്തിലാണ്. നാലരക്കോടി 30 ലക്ഷം രൂപ ചെലവഴിച്ചാണ് പാക്കോയി പാലം പണിതത്. അതിനോടനുബന്ധിച്ചുള്ള ഭൂമിവാതുക്കൽ തിരുവങ്ങോത്ത് മുക്ക് റോഡിന് മൂന്നരക്കോടി രൂപയും അനുവദിച്ചു. റോഡിന്റെ പ്രവൃത്തി പാതിവഴിയിൽ നിലച്ചനിലയിലാണ്. നരിപ്പറ്റ ഗ്രാമപ്പഞ്ചായത്തിന്റെ ഭാഗം സോളിങ്‌ മാത്രമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. റോഡിന്റെ പ്രവൃത്തി പൂർത്തീകരിക്കാതെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്‌ പാലംമാത്രം ഉദ്ഘാടനംചെയ്യാനുള്ള നീക്കത്തിനെതിരേ നരിപ്പറ്റ പഞ്ചായത്ത് നിവാസികളുടെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. പ്രതിഷേധം വകവെക്കാതെ പാലം ഉദ്ഘാടനം തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്‌ ഇ.കെ. വിജയൻ എം.എൽ.എ. നിർവഹിച്ചു. ഉദ്ഘാടനസമയത്ത് നരിപ്പറ്റ നിവാസികളും പാലത്തിന്റെ ഉദ്ഘാടനത്തെ അനുകൂലിച്ചവരും തമ്മിൽ വാക്തർക്കവും സംഘർഷവും ഉടലെടുത്തിരുന്നു. ഒരുമാസത്തിനുള്ളിൽ റോഡിന്റെ പ്രവൃത്തി ആരംഭിക്കുമെന്നായിരുന്നു അന്ന് ഉദ്യോഗസ്ഥർ നൽകിയ ഉറപ്പ്. റോഡിന്റെ പ്രവൃത്തി എന്ന് പൂർത്തീകരിക്കാൻ സാധിക്കുമെന്ന ചോദ്യത്തിന് ക്യത്യമായ ഉത്തരം നൽകാൻ ഇപ്പോൾ അധികൃതർക്ക് സാധിക്കുന്നില്ല. പാക്കോയി പാലം മുതൽ തിരുവങ്ങോത്ത് മുക്ക് വരെയുള്ള ഭാഗം പൊടിപടലങ്ങൾ നിറഞ്ഞതുമൂലം പ്രദേശവാസികൾ കടുത്തദുരിതം അനുഭവിക്കുകയാണ്. മെറ്റലുകൾ ഇറക്കുകയും സോളിങ്‌ നടത്തുകയും ചെയ്യുന്നതുമൂലം പൊടിശല്യം രൂക്ഷമാകുന്നുണ്ട്. Published: 21 Apr 2026, 04:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാക്കോയി പാലം തുറന്നു, റോഡ് പാതിവഴിയിൽ — Mathrubhumi | Bool… | Boolokam