മയ്യിൽ (കണ്ണൂർ): വീടിനകത്തും പുറത്തും പാടത്തും പറമ്പിലും നിറയെ ഉറുമ്പുകൾ. ഉറമ്പുശല്യം കാരണം പൊറുതിമുട്ടുകയാണ് മയ്യിലിലെ അരയിടത്തുചിറക്കാർ. പാചകംചെയ്യാൻ വീട്ടമ്മമാരും ഇരുന്ന് പഠിക്കാൻ കുട്ടികളും ബുദ്ധിമുട്ടുന്നു. തെങ്ങിൽകയറി തേങ്ങയിടാൻപോലും ആളെ കിട്ടാത്ത സ്ഥിതിയിലാണ് നാട്. ഉറുമ്പു കാരണം സ്ഥാപനം പൂട്ടിയിടേണ്ട അവസ്ഥയിലേക്കെത്തിയതായി നന്ദൂസ് കാറ്ററിങ് ഉടമ വായോറ വീട്ടിൽ വിനോദ്. To advertise here, നിടുവോട്ടുമൂല, കടൂർ റേഷൻകട എന്നിവിടങ്ങളിലെ 35-ലധികം വീടുകളിൽ ഉറുമ്പുകൾ അരിച്ചുകയറാൻ തുടങ്ങിയത് ഒരുവർഷത്തിനിടയിലാണ്. എം.വി. ശ്രീധരന്റെ വീട്ടിൽ പച്ചക്കറികളും ചെടികളുംവരെ അവ തിന്നുനശിപ്പിച്ചു. വിവിധ കീടനാശിനികൾ തളിച്ചെങ്കിലും ഒന്നിനും ശാശ്വതപരിഹാരം കണ്ടെത്താനായിട്ടില്ല. ഉറമ്പു ശരീരത്തിലെവിടെയെങ്കിലും തൊട്ടാൽ അസഹനീയമായ ചൊറിച്ചിലും നീറ്റലുമുള്ളതായി സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ പി. കുഞ്ഞിക്കണ്ണൻ പറയുന്നു. പി.വി. അച്യുതൻ, എം.വി. ഉണ്ണികൃഷ്ണൻ, പാടിയല്ലത്ത് രാമൻ നമ്പൂതിരിപ്പാട്, പി. ഗോപി നമ്പൂതിരിപ്പാട്, വായോറ സന്തോഷ് തുടങ്ങിയവരും ഉറുമ്പുശല്യത്തിൽ വലയുകയാണ്. ചിലയിടങ്ങളിൽ വീടിന്റെ വാതിൽപ്പടിയുൾപ്പെടെയുള്ള മരഉരുപ്പടികൾ ഉറമ്പുകൾ തിന്നുനശിപ്പിക്കുന്നുമുണ്ട്. വിനാഗിരിയും സോപ്പ് ലായനിയും ചേർത്ത ദ്രാവകം തളിച്ചുകൊണ്ട് എം.വി. സുനിൽകുമാാറും ബസ് ജീവനക്കാരൻ പി. രജീഷും അത് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാടൻ ഉറമ്പുകളിൽനിന്ന് വ്യത്യസ്തമായി കറുത്തനിറവും അല്പം നീണ്ട ശരീരവുമുള്ള ഉറുമ്പുകളാണ് നാടിനെ വിറപ്പിക്കുന്നത്. വ്യാപനരീതി നിരീക്ഷിച്ചാൽ അധിനിവേശ ഉറുമ്പാണെന്ന് സംശയമുണ്ടെന്നും അത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും ഡയറ്റ് മുൻ ലക്ചറർ ഡോ. കെ. രമേശൻ പറഞ്ഞു. ഉറുമ്പുശല്യം പരിഹരിക്കണം ഒരുവർഷമായി പ്രത്യേകതരം ഉറുമ്പുകളുടെ വ്യാപനം ആശങ്കപ്പെടുത്തുന്നതാണ്. ഇവയുടെ ശല്യം മൂലം കാർഷികമേഖലയുൾപ്പെടെ ഭീഷണിയിലാണ്. ഇത്തരം ഉറുമ്പുകളെ മുെന്പങ്ങും കണ്ടിട്ടില്ല. മറ്റു ജീവജാലങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ഉറുമ്പുകളെ ഇല്ലാതാക്കാനുള്ള ഇടപെടലാണ് ആവശ്യം. - ടി.കെ. ബാലകൃഷ്ണൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ, മയ്യിൽ ഗ്രാമപ്പഞ്ചായത്ത് വീട്ടിൽ കയറാനാകാത്ത സ്ഥിതി തുടക്കത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമായിരുന്നു ഉറുമ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നത്. പിന്നീട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യമാണ്. പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവയ്ക്കിടയിലെല്ലാം ഉറുമ്പുകൾ നിറയുകയാണ്. വീട്ടിൽ സമാധാനമായി കഴിയാനാകാത്ത സ്ഥിതിയാണ്. -എം.വി. അജിത, അരയിടത്തുചിറ. Content Highlights: Severe invasive ant infestation reported in Mayyil, Kannur affecting over 35 homes., Ants are causing structural damage to wood and destroying vegetation., Residents report physical irritation and inability to perform daily activities., Experts suspect an invasive species and demand urgent scientific study., Local government and residents call for an eco-friendly permanent solution. Published: 21 Mar 2026, 09:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാചകംചെയ്യാനും ഇരുന്ന് പഠിക്കാനുമെല്ലാം ബുദ്ധിമുട്ട്; ഉറുമ്പുപേടിയിൽ ഉണ്ണാനും ഉറങ്ങാനുമാകാതെ ഗ്രാമം
M
MathrubhumiSource Link
about 2 months ago