പാചകവാതക ക്ഷാമം ഹോട്ടലുകളെയും ടൂറിസം മേഖലയെയും ബാധിച്ചു; സഡൻ ബ്രേക്ക് വീണത് ടൂറിസ്റ്റ് ബസുകൾക്ക്

പാചകവാതക ക്ഷാമം ഹോട്ടലുകളെയും ടൂറിസം മേഖലയെയും ബാധിച്ചു; സഡൻ ബ്രേക്ക് വീണത് ടൂറിസ്റ്റ് ബസുകൾക്ക്

M
MathrubhumiSource Link
പി.എ. ബാബു Last Updated: 25 March 2026, 08:32 AM IST ഏപ്രില്‍, മേയ് മാസങ്ങളിലാണ് ബസുകള്‍ക്ക് കൂടുതല്‍ ഓട്ടംലഭിക്കുക. മഴക്കാലത്ത് ഓട്ടം കുറയും. നിലമ്പൂരിലെ ചെറുപുഷ്പം ട്രാവല്‍സിന്റെ ബസുകള്‍ നിര്‍ത്തിയിട്ടനിലയില്‍ | ഫോട്ടോ: മാതൃഭൂമി എടക്കര: ഗൾഫ് മേഖലയിലെ യുദ്ധംസൃഷ്ടിച്ച പ്രതിസന്ധിയും വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ ക്ഷാമവും ടൂറിസ്റ്റ് ബസ് വ്യവസായത്തെ പ്രതിസന്ധിയിലാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ ഭക്ഷണം ലഭിക്കുമെന്ന് ഉറപ്പില്ലാതായതോടെ ആളുകൾ വിനോദയാത്ര മാറ്റിവെച്ചതാണ് ഇവർക്ക് പ്രതിസന്ധിയായത്. To advertise here, തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ആളുകൾ ഒഴിവാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളായ മൈസൂരു, ഊട്ടി, മൂന്നാർ, കൊടൈക്കനാൽ, കൊടക്, വയനാട്, ആലപ്പുഴ, തീർത്ഥാടനകേന്ദ്രങ്ങളായ വേളാങ്കണ്ണി, മലയാറ്റൂർ, ഏർവാടി, തഞ്ചാവൂർ, ട്രിച്ചി, കാശി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ കുറഞ്ഞു. ഇവിടെയുള്ള ഹോട്ടലുകൾ അടച്ചിട്ടതോടെ ബുക്കിങ് നടക്കുന്നില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു. യുദ്ധത്തെത്തുടർന്ന് ഗൾഫിൽനിന്ന് പണം അയയ്ക്കാൻ കഴിയില്ലെന്ന ധാരണയാണ് ടൂറിസം വ്യവസായത്തെ പ്രതികൂലമായി ബാധിച്ച മറ്റൊരു ഘടകം. ജില്ലയിൽ മിനി ബസുകൾ ഉൾപ്പെടെ ആയിരത്തിലധികം ടൂറിസ്റ്റ് ബസുകൾ ഉണ്ട്. നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയിൽ ജോലിചെയ്യുന്നത്. ചെറിയ പെരുന്നാളോടുകൂടി ആരംഭിക്കുന്ന സീസണാണ് ഇക്കൊല്ലം നഷ്ടമായത്. ഏപ്രിൽ, മേയ് മാസങ്ങളിലാണ് ബസുകൾക്ക് കൂടുതൽ ഓട്ടംലഭിക്കുക. മഴക്കാലത്ത് ഓട്ടം കുറയും. സീസണിൽ ലഭിക്കുന്ന വരുമാനമാണ് വ്യവസായത്തെ നിലനിർത്തുന്നത്. നിലവിൽ പെട്രോൾ പമ്പുകളിലും ഷെഡുകളിലും ബസുകൾ നിർത്തിയിട്ടിരിക്കുന്ന സാഹചര്യമാണ്. Content Highlights: Commercial cooking gas scarcity disrupting hotel operations in tourist hubs., Tourist bus industry facing significant revenue loss during peak season., Declining demand for pilgrimage and leisure travel due to logistical uncertainties., Direct and indirect impact on thousands of workers in the transport sector. Published: 25 Mar 2026, 08:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാചകവാതക ക്ഷാമം ഹോട്ടലുകളെയും ടൂറിസം മേഖലയെയും ബാധിച്ചു; സഡ… | Boolokam