എ.ഐ. ആപ്പുകളെ മറികടന്ന് ആപ്പ് സ്റ്റോറുകളിൽ മുന്നിലെത്തി എൽ.പി.ജി. ബുക്കിങ് ആപ്പുകൾ. ഇന്ത്യൻ ഓയിലിന്റെ എൽ.പി.ജി. ഗ്യാസ് സിലിണ്ടർ ബുക്കിങ് ആപ്പായ 'ഇന്ത്യൻഓയിൽ വൺ' ഇന്ത്യയിലെ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഒന്നാമതെത്തി. പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനിടെ ഇന്ത്യയിൽ എൽ.പി.ജി. ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ബുക്കിങ് ആപ്പുകൾക്ക് ആവശ്യക്കാരേറിയത്. To advertise here, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ വിതരണ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ഇന്ത്യയിലേക്കുള്ള പാചകവാതക ഇറക്കുമതി തടസ്സപ്പെട്ടത്. ബുക്ക് ചെയ്തവർക്ക് പതിവിലും കൂടുതൽ ദിവസങ്ങളെടുത്താണ് സിലിണ്ടർ ലഭിക്കുകയെന്ന് കമ്പനികൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഗാർഹിക ആവശ്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതിനാൽ വാണിജ്യ ഉപഭോക്താക്കൾക്കുള്ള ഗ്യാസ് ലഭ്യത കുറഞ്ഞു. പാചകവാതക വിതരണം കുറയുകയും വില കുത്തനെ ഉയരുകയും ചെയ്തതോടെ രാജ്യത്തെ റെസ്റ്റോറന്റുകളും ഭക്ഷണശാലകളും അടച്ചുപൂട്ടുകയോ വിഭവങ്ങൾ പരിമിതപ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യൻ നഗരങ്ങളിലെ എൽ.പി.ജി. വിതരണ കേന്ദ്രങ്ങളിൽ അവസാനിക്കാത്ത ക്യൂവാണ് ദൃശ്യമാകുന്നത്. ഈ സാഹചര്യത്തിലാണ് സൗജന്യ ആപ്പുകളുടെ പട്ടികയിൽ ചാറ്റ് ജി.പി.ടി., ജെമിനി പോലുള്ള എ.ഐ. ആപ്പുകളെ മറികടന്ന് ഇന്ത്യൻഓയിൽ വൺ ആപ്പ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. മാർച്ച് 15, ഞായറാഴ്ച വൈകുന്നേരവും ആപ്പ് ഒന്നാംസ്ഥാനത്തുതന്നെ തുടരുകയാണ്. എൽ.പി.ജി. സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വർധിച്ചിട്ടുണ്ട്. അതിനിടെ രാജ്യത്തെ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ ഇൻഡക്ഷൻ കുക്ക്ടോപ്പുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. ഇന്ത്യൻഓയിൽ വൺ ആപ്പ് എൽ.പി.ജി. സിലിണ്ടറുകൾ ബുക്ക് ചെയ്യാനും അവയുടെ വിതരണം ട്രാക്ക് ചെയ്യാനും പുതിയ കണക്ഷൻ എടുക്കാനും വിതരണക്കാരെ മാറാനും മറ്റും ഉപയോഗിക്കാവുന്ന സൗജന്യ ആപ്പാണ് ഇന്ത്യൻഓയിൽ വൺ. ഇതിലെ ഡൈനാമിക് സെർച്ച് ഫീച്ചറിലൂടെ അടുത്തുള്ള പെട്രോൾ പമ്പോ എൽ.പി.ജി. വിതരണക്കാരെയോ കണ്ടെത്താനും സാധിക്കും. അനലിറ്റിക്സ് സ്ഥാപനമായ സെൻസർ ടവറിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 30 ദിവസത്തിനിടയിൽ 40 ലക്ഷത്തിലധികം തവണയാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്യപ്പെട്ടത്. അതേസമയം അമിതമായ തിരക്ക് ആപ്പിന്റെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. Content Highlights: Amidst an LPG supply crisis triggered by the Hormuz Strait blockade, the IndianOil One booking app has surged to the #1 spot on Indian App Stores, surpassing popular AI platforms like ChatGPT and Gemini. Published: 15 Mar 2026, 07:16 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാചകവാതക ക്ഷാമം; എഐ ആപ്പുകളെ മറികടന്ന് ഒന്നാമതായി എൽ.പി.ജി. ബുക്കിങ് ആപ്പ്
M
MathrubhumiSource Link
about 2 months ago