കോഴിക്കോട്: പാചകവാതകക്ഷാമത്തിൽ നട്ടംതിരിയുന്നതിനൊപ്പം ഹോട്ടലുകളുടെ ചെലവും കുതിച്ചുയരുന്നു. ഗ്യാസ് ലഭിക്കാൻ പ്രയാസമായതോടെ ഇൻഡക്ഷൻ കുക്കറുകൾ, ഇൻഡക്ഷൻ കോയിലുകൾ, ഇലക്ട്രിക് കെറ്റിലുകൾ എന്നിവയുടെ ഉപയോഗം വർധിച്ചതോടെയാണ് വൈദ്യുതി ചാർജ് കുതിച്ചുയരുന്നത്. സാമ്പത്തികമായി വലിയ നഷ്ടമാണ് ഇതുണ്ടാക്കുന്നതെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് യു.എസ്. സന്തോഷ് കുമാർ പറഞ്ഞു. To advertise here, ഇതിനനുസരിച്ച് ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കാനാവില്ല. അതുപോലെ കരിഞ്ചന്തയിൽ വാങ്ങുന്ന ഗ്യാസാണ് പല ഹോട്ടലുകളെയും മുന്നോട്ടുകൊണ്ടുപോകുന്നത്. ഇതിന് 19 കിലോഗ്രാമിന്റെ സിലിൻഡറിന് 4000 രൂപവരെയാണ് ചെലവാകുന്നത്. ഇതും വലിയ സാമ്പത്തികനഷ്ടമാണ് ഹോട്ടലുടമകൾക്ക് ഉണ്ടാക്കുന്നത്. എന്നാൽ, എങ്ങനെയെങ്കിലും ഹോട്ടലുകൾ പൂട്ടാതെ നടത്തിക്കൊണ്ടുപോകുകയെന്നത് മാത്രമാണ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും സന്തോഷ് കുമാർ പറഞ്ഞു. കാരണം ഹോട്ടലുകൾ അടച്ചിട്ടാൽ ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്കുമടങ്ങും. നാട്ടിലേക്ക് പോയിക്കഴിഞ്ഞാൽ, ഗ്യാസ് ക്ഷാമം പരിഹരിച്ചാൽപോലും ഇവർ തിരിച്ചുവരുമോയെന്നകാര്യത്തിൽ ഉറപ്പില്ല. ഇതാണ് ഏതെങ്കിലുംവിധേന ഹോട്ടലുകൾ നടത്തിക്കൊണ്ടുപോകാൻ ഉടമകളെ പ്രേരിപ്പിക്കുന്നത്. ഹോട്ടൽ മേഖലയിൽ ക്ലീനിങ്, ഹൗസ് കീപ്പിങ് വിഭാഗങ്ങളിലായി 80 ശതമാനത്തോളവും ഇതരസംസ്ഥാന തൊഴിലാളികളാണ്. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പാണെന്ന അറിയിപ്പുവന്നതോടെതന്നെ ഇതരസംസ്ഥാന തൊഴിലാളികൾ മടങ്ങുന്നുണ്ട്. തിരഞ്ഞെടുപ്പില്ലാത്ത സംസ്ഥാനങ്ങളിലെ തൊഴിലാളികൾമാത്രമാണ് ഇവിടെ തുടരുന്നത്. ഹോട്ടലുകൾ പൂട്ടിയാൽ ഇവർകൂടി മടങ്ങും. ഇതാണ് ഹോട്ടലുടമകളെ ആശങ്കയിലാക്കുന്നത്. ഹോട്ടലുകൾക്ക് സാധാരണസമയത്ത് കൊടുത്തിരുന്നതിന്റെ 10 ശതമാനം സിലിൻഡറുകളാണ് പ്രശ്‌നം തുടങ്ങിയശേഷം നൽകിയിരുന്നത്. ഇത് 20 ശതമാനമായി വർധിപ്പിക്കാൻ കഴിഞ്ഞദിവസം നടന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും സിവിൽ സപ്ലൈസ് അധികൃതരുടേയും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെയും യോഗം തീരുമാനിച്ചിരുന്നു. എന്നാലും, നോമ്പുകാലമായതിനാൽ അടച്ചിട്ട ഹോട്ടലുകൾകൂടി ശനിയാഴ്ച തുറക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. Content Highlights: LPG scarcity forcing hotels to switch to expensive electric cooking appliances., Black market gas prices reaching up to 4000 INR per cylinder., Risk of migrant worker exodus if hotels are forced to shut down., Supply chain issues despite government assurances to increase cylinder allocation. Published: 21 Mar 2026, 07:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാചകവാതക പ്രതിസന്ധി; ഹോട്ടലുകളുടെ ചെലവും കുതിച്ചുയരുന്നു
M
MathrubhumiSource Link
about 2 months ago