പാചകവാതകം BJPയെ പൊള്ളിക്കും; പ്രതിപക്ഷത്തെ തടുക്കാൻ നടപടി വേണമെന്നാവശ്യം, ഫലപ്രദമാകാതെ കേന്ദ്ര നടപടി

പാചകവാതകം BJPയെ പൊള്ളിക്കും; പ്രതിപക്ഷത്തെ തടുക്കാൻ നടപടി വേണമെന്നാവശ്യം, ഫലപ്രദമാകാതെ കേന്ദ്ര നടപടി

M
MathrubhumiSource Link
ന്യൂഡൽഹി: അഞ്ച്‌ നിയമസഭാതിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കെ സർവസന്നാഹവുമൊരുക്കി പടക്കളത്തിലിറങ്ങാൻനിന്ന ബി.ജെ.പി.ക്ക്‌ കടുത്ത വെല്ലുവിളിയുയർത്തി പാചകവാതക വിലവർധനയും ക്ഷാമവും. പശ്ചിമേഷ്യാ സംഘർഷത്തെപ്പോലും രാഷ്ട്രീയമായി അനുകൂലമാക്കാനും ധ്രൂവീകരണരാഷ്ടീയം ശക്തമാക്കാനുമുള്ള ആയുധങ്ങൾക്ക് മൂർച്ചകൂട്ടിക്കൊണ്ടിരിക്കേയാണ് ഇരുട്ടടിപോലെ പാചകവാതകക്ഷാമമുണ്ടായത്‌. ക്ഷാമവും വിലവർധനയും നീണ്ടാൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ചിന്ത നേതൃത്വത്തിനുമുണ്ട്. To advertise here, ഗാർഹിക പാചകവാതക സിലിൻഡറിന് 60 രൂപയും വാണിജ്യസിലിൻഡറിന് 111.5 രൂപയുമാണ്‌ വർധിപ്പിച്ചത്. വാണിജ്യസിലിൻഡറുകൾക്ക് രാജ്യത്ത് പലഭാഗത്തും ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. കോൺഗ്രസും തൃണമൂൽ കോൺഗ്രസും, ഡി.എം.കെ.യും ഇടതുപാർട്ടികളുമെല്ലാം, സർക്കാരിന്റെ ദീർഘവീക്ഷണമില്ലാത്ത ഭരണനയങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്ന വിമർശനം ശക്തിപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കെതിരേ വലിയ രാഷ്ട്രീയപ്രചാരണത്തിന് വിഷയം പ്രതിപക്ഷം ആയുധമാക്കും. ഈ സാഹചര്യത്തിൽ ഭരണതലത്തിലും രാഷ്ട്രീയമായും ഇതിനെ ചെറുക്കാനുള്ള നടപടികൾ വേണമെന് ബി.ജെ.പി. സംസ്ഥാന ഘടകങ്ങൾ ഉൾപ്പെടെ നേതൃത്വത്തോട് ആവശ്യപ്പെടുന്നുണ്ട്. പ്രശ്നപരിഹാരത്തിന്‌ ചില നടപടികൾ കേന്ദ്രസർക്കാർ തുടങ്ങിയെങ്കിലും ഇതുവരെ ഫലപ്രദമായില്ല. എൽ.പി.ജി. സിലിൻഡറിന് ക്ഷാമമുണ്ടെന്ന് വ്യാജപ്രചാരണംനടത്തി ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന ആരോപണമുയർത്തി രാഷ്ട്രീയമായി നേരിടാനാണ് ഒരു വശത്ത് ബി.ജെ.പി.യുടെ ശ്രമം. കോൺഗ്രസും തൃണമൂലും ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നാണ് ഈ തരത്തിൽ എൽ.പി.ജി ക്ഷാമത്തെക്കുറിച്ച് വാർത്തകൾ വരുന്നതെന്നും രണ്ടുപാർട്ടിയും ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു ബി.ജെ.പി. നേതാവ് അമിത് മാളവ്യയുടെ കുറ്റപ്പെടുത്തൽ. Content Highlights: Significant rise in domestic and commercial LPG cylinder prices., Widespread reports of LPG shortages affecting election-bound states., Opposition parties using the crisis to target BJP's governance., BJP attempting to counter the narrative by blaming opposition-ruled states for creating panic. Published: 14 Mar 2026, 07:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാചകവാതകം BJPയെ പൊള്ളിക്കും; പ്രതിപക്ഷത്തെ തടുക്കാൻ നടപടി വ… | Boolokam