പാചകവാതകക്ഷാമം: ഹോട്ടലുടമകളുടെ ധർണ

പാചകവാതകക്ഷാമം: ഹോട്ടലുടമകളുടെ ധർണ

M
MathrubhumiSource Link
കാഞ്ഞങ്ങാട് : ഹോട്ടൽ റസ്റ്ററന്റ് മേഖല നേരിടുന്ന രൂക്ഷമായ പാചകവാതകക്ഷാമത്തിന് പരിഹാരം കാണാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.) കാഞ്ഞങ്ങാട് ഭാരത്ഗ്യാസ് ഏജൻസിക്കുമുന്നിൽ ധർണ നടത്തി. അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ സമരം പ്രസിഡന്റ് രഘുവീർ പൈ ഉദ്ഘാടനം ചെയ്തു. കരീം ബേക്കൽ അധ്യക്ഷനായി. ഹോട്ടലുകൾക്കുള്ള സിലിൻഡർ വിതരണം പുനഃസ്ഥാപിച്ചതായി അധികൃതർ ആവർത്തിച്ച് പറയുമ്പോഴും ആവശ്യമായ സിലിൻഡറുകൾ ഇപ്പോഴും ലഭിക്കുന്നില്ലെന്ന് സമരക്കാർ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ്് എം.ഗംഗാധരൻ, ഹമീദ് കുളിയങ്കാൽ എന്നിവർ സംസാരിച്ചു. To advertise here, കുമ്പള റെയിൽവേ കാൻറീൻ അടച്ചു കുമ്പള : കൊടുംചൂടിൽ കുമ്പള റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങി വെള്ളം വാങ്ങിക്കാമെന്നുവെച്ചാൽ പെട്ടതുതന്നെ. കുമ്പള റെയിൽവേ സ്റ്റേഷൻ കാൻറീൻ അടച്ചിട്ട് ദിവസങ്ങളായി. റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്നു കാൻറീൻ. നാമമാത്രമായ തുകയ്ക്ക് ചായയും പലഹാരവും ലഭിക്കുന്നയിടം. വിദ്യാർഥികളുൾപ്പെടെയുള്ളവർക്ക് ആശ്രയമായിരുന്നു. റെയിൽവേയുടെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായാണ് കാൻറീൻ അടച്ചത്. ഇനിയെന്ന് തുറക്കുമെന്ന കാര്യത്തിൽ വ്യക്തതയുമില്ല. അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒട്ടേറെ നിർമാണം സ്റ്റേഷനിൽ നടന്നിട്ടുണ്ട്. പുതിയ വിശ്രമമുറികളും ഇരിപ്പിടങ്ങളും നേരത്തേ ഒരുക്കിയിരുന്നു. പ്ലാറ്റ്ഫോം നീളം കൂട്ടുകയും ഉയർത്തുകയും ചെയ്തിട്ടുണ്ട്. Published: 03 Apr 2026, 03:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാചകവാതകക്ഷാമം: ഹോട്ടലുടമകളുടെ ധർണ — Mathrubhumi | Boolokam | Boolokam