പാചകവാതകക്ഷാമം; ശബരിമലയിലെ അന്നദാനവും തടസ്സപ്പെടും

പാചകവാതകക്ഷാമം; ശബരിമലയിലെ അന്നദാനവും തടസ്സപ്പെടും

M
MathrubhumiSource Link
തിരുവനന്തപുരം: ശബരിമലയ്ക്ക് അടിയന്തരമായി പാചകവാതം കിട്ടിയില്ലെങ്കിൽ മാസപൂജയ്ക്ക് അന്നദാനവും ക്ഷേത്രത്തിൽ പ്രസാദം തയ്യാറാക്കലും പ്രതിസന്ധിയിലാകും. പരിഹാരമാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വംബോർഡ് പത്തനംതിട്ട കളക്ടറെയും പാചകവാതക വിതരണ കമ്പനിയെയും സമീപിച്ചു. To advertise here, കുംഭമാസപൂജയ്ക്ക് ശനിയാഴ്ച വൈകീട്ട് നടതുറക്കും. ആദ്യദിവസം മുപ്പതിനായിരം, മറ്റു ദിവസങ്ങളിൽ അൻപതിനായിരം എന്നിങ്ങനെയാണ് പ്രവേശിപ്പിക്കുന്ന തീർഥാടകരുടെ എണ്ണം. ഇവർക്കും സന്നിധാനത്തുള്ള മൂവായിരത്തോളം ജീവനക്കാർക്കും ഭക്ഷണമൊരുക്കണം. ക്ഷേത്രാവശ്യങ്ങൾക്കുപുറമേ അന്നദാനമണ്ഡപത്തിൽ പാചകത്തിനുള്ളതുകൂടിയാവുമ്പോൾ വൻതോതിൽ സിലിൻഡറുകൾ ആവശ്യമാണ്. വനപ്രദേശമായതിനാൽ നിശ്ചിത അളവിൽക്കൂടുതൽപാചകവാതകം ശേഖരിക്കാറില്ല. വിറകടുപ്പും പ്രായോഗികമല്ല. ഗുരുവായൂരിൽ പ്രസാദ ഊട്ടിനെ ഉടനെ ബാധിക്കില്ല ഗുരുവായൂർ: പാചകവാതകപ്രതിസന്ധി ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനെ ഉടനെ ബാധിക്കില്ലെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ അറിയിച്ചു. ദേവസ്വം എംപ്ലോയീസ് സഹകരണസംഘത്തിൽനിന്നാണ് സിലിൻഡറുകളെടുക്കുന്നത്. ക്ഷേത്രത്തിലേക്കു വേണ്ടവ കരുതിവെച്ചിട്ടുണ്ടെന്ന് സൊസൈറ്റി പ്രസിഡന്റ് ഇ. നാരായണൻ ഉണ്ണി അറിയിച്ചു. Content Highlights: Sabarimala faces an emergency cooking gas shortage for upcoming monthly poojas., The Devaswom Board has appealed to the Pathanamthitta Collector for immediate intervention., Massive food distribution for thousands of pilgrims and staff is at risk., Storage limitations in the forest area prevent stocking large quantities of gas., Guruvayur temple remains unaffected due to buffer stock managed by the employees' society. Published: 14 Mar 2026, 07:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാചകവാതകക്ഷാമം; ശബരിമലയിലെ അന്നദാനവും തടസ്സപ്പെടും — Mathru… | Boolokam